< Back
Kerala
MediaOne breaking news, Malayalam breaking news
Kerala

കണ്ണൂരില്‍ ആക്രിക്കടയിൽ സ്‌ഫോടനം; മൂന്നുപേര്‍ക്ക് പരിക്ക്

Web Desk
|
24 Dec 2023 11:17 AM IST

ഇതര സംസ്ഥാന തൊഴിലാളിക്കും മക്കള്‍ക്കുമാണ് ആക്രിസാധനങ്ങൾ വേർതിരിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ പരിക്കേറ്റത്

കണ്ണൂർ: കതിരൂരിൽ ആക്രിക്കടയിലുണ്ടായ സ്‌ഫോടനത്തിൽ മൂന്നുപേര്‍ക്ക് പരിക്ക്. പാട്യം മൂഴി വയലിലാണു സംഭവം.

ഇതര സംസ്ഥാന തൊഴിലാളിക്കും മക്കള്‍ക്കുമാണു പരിക്കേറ്റത്. പരിക്ക് ഗുരുതരമാണെന്നാണു വിവരം. ആക്രിസാധനങ്ങൾ തരംതിരിക്കുന്ന കെട്ടിടത്തിലാണ് സ്ഫോടനമുണ്ടായത്.

വീട്ടില്‍ ശേഖരിച്ച ആക്രിസാധനങ്ങൾ വേർതിരിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

Developing story...

Similar Posts