< Back
Kerala
migrant worker raped 9 years old girl
Kerala

ആലുവയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

Web Desk
|
7 Sept 2023 6:58 AM IST

സമീപത്തെ പാടത്തുനിന്നാണ് കുട്ടിയെ കണ്ടെത്തിയത്.

കൊച്ചി: എറണാകുളംആലുവയിൽ കുട്ടിയെ പീഡിപ്പിച്ചു. വീട്ടിൽ ഉറങ്ങിക്കിടന്ന കുട്ടിയെ മാതാപിതാക്കൾ അറിയാതെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. ഇതരസംസ്ഥാന തൊഴിലാളികളുടെ ഒമ്പത് വയസുള്ള കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്.

സമീപത്തെ പാടത്തുനിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കളമശ്ശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പ്രതിക്കായി പൊലീസ് തിരച്ചിൽ നടത്തുകയാണ്.

രാത്രി കുട്ടിയുടെ കരച്ചിൽ കേട്ട നാട്ടുകാരാണ് സമീപത്തെ പാടത്തുനിന്ന് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുമായി ഒരാൾ നടന്നുപോകുന്നതെന്ന് കണ്ടെന്ന് അയൽവാസി പറഞ്ഞു. പാടത്ത് തിരച്ചിൽ നടത്തിയപ്പോൾ വസ്ത്രങ്ങളില്ലാത്ത നിലയിലാണ് കുട്ടിയെ കണ്ടെത്തിയതെന്ന് ഇവർ പറഞ്ഞു. ആലുവ റൂറൽ എസ്.പി സ്ഥലത്തെത്തി സംഭവം നടന്ന സ്ഥലം പരിശോധിച്ചു.

Similar Posts