< Back
Kerala
migrant workers
Kerala

കേരളത്തിൽ മരിക്കുന്ന അതിഥി തൊഴിലാളികൾക്ക് ഉറ്റവരില്ലാതെ അന്ത്യയാത്ര; അവസാനമായി ഒരു നോക്ക് കാണാനാകാതെ ബന്ധുക്കൾ

Web Desk
|
30 Dec 2024 11:30 AM IST

സർക്കാരിന്‍റെ സഹായം കൂടി കിട്ടാതെ വരുമ്പോഴാണ് നാട്ടിലേക്കുള്ള വഴി പൂർണമായും അടയുന്നതും

കൊച്ചി: പണമില്ലാതെ വരുമ്പോൾ മൃതദേഹം നാട്ടിൽ കൊണ്ടുപോകാതെ കേരളത്തിൽ തന്നെ സംസ്കരിക്കുന്ന സാഹചര്യവും അതിഥി തൊഴിലാളിക്കുണ്ട്. അവസാനമായി ഒരുനോക്ക് കാണണമെന്ന ബന്ധുക്കളുടെ ആഗ്രഹം കൂടിയാണ് ഇതോടെ ഇല്ലാതാകുന്നത്.

വലിയ സ്വപ്നങ്ങളുമായി കേരളത്തിലെത്തിയവർ...അവരിൽ പലർക്കും ജോലി സ്ഥലത്തെ അപകടങ്ങളിലും മറ്റുമായി ജീവന്‍ നഷ്ടപ്പെടുന്നു.ജോലി ചെയ്ത് അന്നുവരെ കൂട്ടിവെച്ചതൊന്നും മൃതദേഹം നാട്ടിലെത്തിക്കുന്നതിന് തികയില്ല. അങ്ങനെയാണ് കേരളത്തിൽ തന്നെ മൃതദേഹം സംസ്കരിക്കേണ്ടി വരുന്നത്. അതിഥി തൊഴിലാളിക്ക് മരണം സംഭവിച്ചാൽ പലപ്പോഴും ഏജന്‍റുമാർ കയ്യൊഴിയും. സർക്കാരിന്‍റെ സഹായം കൂടി കിട്ടാതെ വരുമ്പോഴാണ് നാട്ടിലേക്കുള്ള വഴി പൂർണമായും അടയുന്നതും.



Similar Posts