< Back
Kerala

Kerala
നാളെ മുതൽ ക്ഷീരകർഷകരിൽ നിന്ന് മുഴുവൻ പാലും സംഭരിക്കുമെന്ന് മിൽമ
|22 May 2021 4:15 PM IST
നാളെ മുതൽ ക്ഷീരകർഷകരിൽ നിന്നും മുഴുവൻ പാലും സംഭരിക്കാൻ മിൽമയുടെ തീരുമാനം. മുഖ്യമന്ത്രി, ക്ഷീരവികസന മന്ത്രി എന്നിവരുമായി മിൽമ മലബാർ യൂണിയൻ ചെയർമാൻ നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. മലപ്പുറം ജില്ലയിലൊഴികെ പാൽ വില്പനയിൽ പുരോഗതിയാണെന്ന് മിൽമ മലബാർ യൂണിയൻ വിലയിരുത്തി. എറണാകുളം,തിരുവനന്തപുരം മേഖല യൂണിയനുകൾ കൂടുതൽ പാൽ വാങ്ങും. പ്രതിദിനം രണ്ടു ലക്ഷം പാൽ പാൽപൊടിയാക്കുമെന്നും മിൽമ മലബാർ യൂണിയൻ പറഞ്ഞു.