< Back
Kerala

Kerala
ഇടുക്കിയില്‍ മിനി ബസ് അപകടത്തിൽപ്പെട്ടു; ഡ്രൈവർ അടക്കം 21 പേർക്ക് പരിക്ക്
|20 Jan 2023 11:29 AM IST
മുംബൈ താനെ സ്വദേശികളുടെ വാഹനം ആണ് അപകടത്തിൽ പെട്ടത്
ഇടുക്കി: കൊടികുത്തിക്ക് സമീപം വിനോദ സഞ്ചാരികളുടെ വാഹനം നിയന്ത്രണം വിട്ട് അപകടത്തിൽ പെട്ടു. ദേശീയ പാതയില്‍ പെരുവന്താനം-കൊടികുത്തി-ചാമപ്പാറ വളവില്‍ നടന്ന അപകടത്തില്‍ ഡ്രൈവർ അടക്കം 21 പേർക്ക് പരിക്കേറ്റു. തേക്കടി സന്ദര്‍ശനത്തിന് ശേഷം തിരികെ തിരുവനന്തപുരത്തേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അമ്പത് അടി താഴ്ചയിലേക്കാണ് വാഹനം പതിച്ചത്. താഴെയുള്ള തെങ്ങില്‍ തട്ടിയാണ് വാഹനം നിന്നിരുന്നത്. പിറകില്‍ വന്ന വാഹനങ്ങളില്‍ നിന്നുള്ളവരും പൊലീസും ആണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
സാരമായി പരിക്കേറ്റ എട്ടു പേരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മുംബൈ താനെ സ്വദേശികളുടെ വാഹനം ആണ് അപകടത്തിൽ പെട്ടത്.