< Back
Kerala
തൂത്തുക്കുടി വാഹനാപകടം; അടിയന്തര നടപടിക്ക് നിർദേശം നൽകിയെന്ന് മന്ത്രി
Kerala

തൂത്തുക്കുടി വാഹനാപകടം; അടിയന്തര നടപടിക്ക് നിർദേശം നൽകിയെന്ന് മന്ത്രി

Web Desk
|
9 Sept 2022 3:50 PM IST

വാഹനാപകടത്തിൽ നാല് മലയാളികളാണ് മരിച്ചത്.

തിരുവനന്തപുരം: തൂത്തുക്കുടിയിലുണ്ടായ വാഹനാപകടത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് ​ഗതാ​ഗത മന്ത്രി ആന്റണി രാജു. 11 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ അഞ്ച് പേർ എൻ.പി ആശുപത്രിയിൽ ചികിത്സയിലാണെന്നും മന്ത്രി അറിയിച്ചു.

വാഹനാപകടത്തിൽ നാല് മലയാളികളാണ് മരിച്ചത്. തിരുവനന്തപുരം ചാല സ്വദേശി അശോകൻ, ഭാര്യ ശൈലജ, ചെറുമകൻ ഒരു വയസുകാരൻ ആരവ് എന്നിവരാണ് മരിച്ചത്. മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. പഴനി ക്ഷേത്രത്തിൽ നിന്ന് മടങ്ങുമ്പോൾ ഇന്ന് രാവിലെയാണ് അപകടം.

മരിച്ചവരടക്കം 10 ബന്ധുക്കളാണ് ഇന്നോവയിൽ ക്ഷേത്ര ദർശനത്തിനായി ഇന്നലെ തൂത്തുക്കുടിയിലേക്ക് പോയത്. യാത്ര തിരിച്ച ശേഷം ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. കുഞ്ഞിന്റെ മുടി മുറിക്കുന്ന ചടങ്ങുമായി ബന്ധപ്പെട്ടാണ് ഇവർ തമിഴ്‌നാട്ടിലേക്കു പോയത്.

Similar Posts