< Back
Kerala
ഐ.എന്‍.എല്‍ വിഭാഗീയതക്ക് മന്ത്രി ദേവര്‍കോവില്‍ കൂട്ടുനില്‍ക്കുന്നുവെന്ന് വഹാബ് പക്ഷം
Kerala

ഐ.എന്‍.എല്‍ വിഭാഗീയതക്ക് മന്ത്രി ദേവര്‍കോവില്‍ കൂട്ടുനില്‍ക്കുന്നുവെന്ന് വഹാബ് പക്ഷം

Web Desk
|
19 Aug 2021 3:12 PM IST

ഭരണഘടന അംഗീകരിക്കുകയാണെങ്കിൽ പുറത്തുപോയവർക്ക് തിരിച്ചുവരാമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ.

ഐ.എന്‍.എല്ലിലെ സമവായ ശ്രമങ്ങള്‍ കാസിം ഇരിക്കൂർ പക്ഷം തടസ്സപ്പെടുത്തിയെന്ന് അബ്ദുല്‍ വഹാബ് പക്ഷം. പാര്‍ട്ടിയിലെ വിഭാഗീയ പ്രവർത്തനങ്ങൾക്കൊപ്പം മന്ത്രി ദേവര്‍കേവിലും ചേരുകയാണെന്ന് അബ്ദുല്‍ വഹാബ് മീഡിയവണിനോട് പറഞ്ഞു.

മന്ത്രിക്കെതിരെ എല്‍.ഡി.എഫില്‍ പരാതി നല്‍കും. ഐ.എന്‍.എല്‍ ദേശീയ അധ്യക്ഷൻ പ്രഫ.മുഹമ്മദ് സുലൈമാന്‍ അനുരഞ്ജനത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചില്ലെന്നും വഹാബ് മീഡിയവണിനോട് പറഞ്ഞു.

എന്നാല്‍ ഐ.എന്‍.എല്ലിൽ വിഭാഗീയ പ്രവർത്തനം നടക്കുന്നില്ലെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. മധ്യസ്ഥ ശ്രമത്തെ തകർക്കണമെന്ന് ആഗ്രഹിക്കുന്ന കുബുദ്ധികളാണ് വിഭാഗീയ വാർത്തകൾക്ക് പിന്നിൽ. പുറത്തുപോയവർക്ക് ഭരണഘടന അംഗീകരിക്കുകയാണെങ്കിൽ തിരിച്ചുവരാമെന്നും അഹമ്മദ് ദേവർകോവിൽ മീഡിയവണിനോട് പറഞ്ഞു.

ഐ.എൻ.എല്ലിലെ തർക്കം അവർ തന്നെ പരിഹരിക്കുമെന്നാണ് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ പ്രതികരിച്ചത്. പ്രശ്നം പാർട്ടിക്കുള്ളിൽ തന്നെയാണ് പരിഹരിക്കേണ്ടതെന്നും ജയരാജൻ പറഞ്ഞു.

Similar Posts