< Back
Kerala
കാറ്റ് ശക്തി പ്രാപിക്കുന്നു, മണ്ണിടിച്ചിലിന് സാധ്യതയുണ്ട്; അതിതീവ്ര മഴ മുന്നറിയിപ്പ് തുടരുകയാണെന്ന് മന്ത്രി കെ. രാജൻ
Kerala

'കാറ്റ് ശക്തി പ്രാപിക്കുന്നു, മണ്ണിടിച്ചിലിന് സാധ്യതയുണ്ട്; അതിതീവ്ര മഴ മുന്നറിയിപ്പ് തുടരുകയാണെന്ന് മന്ത്രി കെ. രാജൻ

Web Desk
|
3 Aug 2022 9:19 AM IST

''ജനങ്ങൾ ഭയക്കേണ്ട സാഹചര്യമില്ല... കർശനമായ ജാഗ്രത പാലിക്കണം''

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് തുടരുകയാണെന്ന് മന്ത്രി കെ രാജൻ.കാറ്റ് ശക്തി പ്രാപിക്കുകയാണ്.പ്രതീക്ഷിക്കാത്തയിടങ്ങളിൽ മണ്ണിടിച്ചിലിന് സാധ്യതയുണ്ട്. ജനങ്ങൾ ഭയക്കേണ്ട സാഹചര്യമില്ല. എന്നാൽ കർശനമായ ജാഗ്രത പാലിക്കണമെന്ന് മന്ത്രി അറിയിച്ചു.

അതേസമയം ഡാമുകൾ പൊതുവെ സുരക്ഷിതമാണെന്നും റൂൾ കർവനുസരിച്ച് വെള്ളം ഒഴുക്കിവിടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ടൂറിസം മേഖലയിൽ വെള്ളത്തിലിറങ്ങാൻ അരെയും അനുവദിക്കില്ല. ആവശ്യമായ സ്ഥലങ്ങളിൽ എൻ.ഡിആർ.എഫ് സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.

ആഞ്ചാം തിയതിയോട് കൂടി മഴ കർണാടകത്തിലേക്ക് മാറും എന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ വടക്കൻ കേരളത്തിൽ പ്രശ്‌നങ്ങൾക്ക് സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

Similar Posts