< Back
Kerala
രാമന്റെ പുത്രന് ഒരു വോട്ട് സംഘപുത്രന്മാർ നൽകിയിട്ടുണ്ട്, അതാണ് ബി.ജെ.പിയുടെ വോട്ട് കാണിക്കുന്നത്; മന്ത്രി എം.ബി രാജേഷ്
Kerala

'രാമന്റെ പുത്രന് ഒരു വോട്ട് സംഘപുത്രന്മാർ നൽകിയിട്ടുണ്ട്, അതാണ് ബി.ജെ.പിയുടെ വോട്ട് കാണിക്കുന്നത്'; മന്ത്രി എം.ബി രാജേഷ്

Web Desk
|
8 Sept 2023 2:02 PM IST

പുതുപ്പള്ളിയില്‍ ഉമ്മൻ ചാണ്ടിയോടുള്ള സഹതാപം പുത്രന് വോട്ടായി മാറിയെന്നും രാജേഷ്

പുതുപ്പള്ളി: പുതുപ്പള്ളിയില്‍ യു.ഡി.എഫിന് വിജയിക്കാനായത് ഉമ്മൻ ചാണ്ടിയോടുള്ള സഹതാപം പുത്രന് വോട്ടായി മാറിയതുകൊണ്ടെന്ന് മന്ത്രി എം.ബി രാജേഷ്. മന്ത്രി എംബി രാജേഷ്.രാമന്റെ മകന് ബി.ജെ.പിയുടെ വോട്ടുകൾ ലഭിച്ചിട്ടുണ്ട്. സി.പി.എം വോട്ടുകൾ ചോർന്നിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് സൂക്ഷമമായി പരിശോധിച്ച ശേഷം മറുപടി നൽകാമെന്നും മന്ത്രി പറഞ്ഞു.

'53 വർഷമായി യു.ഡി.എഫിന്റെ മണ്ഡലമാണ് പുതുപ്പള്ളി. അത് അവർ ഇത്തവണയും കൂടിയ ഭൂരിപക്ഷത്തിൽ പിടിച്ചു. യു.ഡി.എഫിന്‍റെ രാഷ്ട്രീയ വോട്ട്,ഉമ്മന്‍ചാണ്ടിയോടുള്ള സഹതാപ വോട്ട്, ബി.ജെ.പിയുടെ കുറഞ്ഞ വോട്ട് തുടങ്ങിയ മൂന്ന് ഘടകങ്ങളാണ് പുതുപ്പള്ളിയില്‍ നിര്‍ണായകമായത്'. എം.ബി രാജേഷ് പറഞ്ഞു.


Similar Posts