< Back
Kerala
രാഹുലിന്‍റെ ഭാഗത്ത് നിന്നുണ്ടായത് വലിയ കുറ്റകൃത്യം, ജനം എല്ലാം തിരിച്ചറിയുന്നുണ്ട്: എം.ബി രാജേഷ്
Kerala

'രാഹുലിന്‍റെ ഭാഗത്ത് നിന്നുണ്ടായത് വലിയ കുറ്റകൃത്യം, ജനം എല്ലാം തിരിച്ചറിയുന്നുണ്ട്': എം.ബി രാജേഷ്

Web Desk
|
28 Nov 2025 5:08 PM IST

ബലാത്സംഗം, വിവാഹ വാഗ്ദാനം നല്‍കി പീഡനം, ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കല്‍, വീട്ടില്‍ അതിക്രമിച്ചുകയറല്‍ തുടങ്ങിയ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിട്ടുള്ളത്

പാലക്കാട്: വലിയ കുറ്റകൃത്യങ്ങളാണ് രാഹുലിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് മന്ത്രി എം.ബി രാജേഷ്. പരാതിയുടെ സമയം ശരിയായില്ലെന്ന് പറയുന്നത് ജനങ്ങള്‍ വിലയിരുത്തുമെന്നും മന്ത്രി പറഞ്ഞു. പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഒരു കുറ്റകൃത്യം നടന്നിട്ടുണ്ടെന്നാണ് എല്ലാ കാര്യങ്ങളും വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ് സൈബര്‍ സംഘങ്ങള്‍ നടത്തുന്ന അധിക്ഷേപങ്ങളെല്ലാം കാണുമ്പോള്‍ മനസ്സിലാകുന്നത് ഇവര്‍ സ്ത്രീകളുടെ പക്ഷത്തല്ല എന്നാണ്. പരാതിയുടെ സമയം ശരിയായില്ല എന്നൊക്കെ പറയുന്നത് ജനങ്ങള്‍ വിലയിരുത്തും.' ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ നടന്നത് ശ്രദ്ധയില്‍ പെട്ടിട്ടും ഹൃദയശൂന്യമായ നടപടിയെടുക്കാന്‍ ആര്‍ക്കാണ് കഴിയുകയെന്നും ജനങ്ങള്‍ എല്ലാം തിരിച്ചറിയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

നേരത്തെ, രാഹൂല്‍ മാങ്കൂട്ടത്തിലിനെതിരായ എഫ്‌ഐആറിലെ കൂടുതല്‍ വിവരങ്ങള്‍ ഇന്ന് പുറത്തുവന്നിരുന്നു. രാഹുല്‍ യുവതിയെ മൂന്നുതവണ ബലാത്സംഗം ചെയ്തുവെന്നും നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്.

ബലാത്സംഗം, വിവാഹ വാഗ്ദാനം നല്‍കി പീഡനം, ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കല്‍, വീട്ടില്‍ അതിക്രമിച്ചുകയറല്‍ തുടങ്ങിയ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിട്ടുള്ളത്.

Similar Posts