< Back
Kerala

Kerala
കന്യാസ്ത്രീകളുടെ അറസ്റ്റ്: 'ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയല്ല, നരേന്ദ്ര 'ഭീതി'യാണ് ': മുഹമ്മദ് റിയാസ്
|29 July 2025 10:52 AM IST
രാജ്യത്തില്‍ ഭീതിയുണ്ടാക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രമമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു
കണ്ണൂര്‍: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ ജയിലില്‍ അടച്ചതില്‍ സംസ്ഥാനമാകെ പ്രതിഷേധം ഉയരണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇന്ത്യയുടെ ഭരണഘടനയാണ് ജയിലിലായത്.
നരേന്ദ്രമോദിയല്ല നരേന്ദ്ര 'ഭീതി' യാണ് ഇന്ത്യ ഭരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. രാജ്യത്തില്‍ ഭീതിയുണ്ടാക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രമം.
കേരളത്തിലെ ബിജെപി യുടെ ചില ഗിമിക്ക് കളികള്‍ വിലപ്പോകില്ല. കേരളത്തിലെ ബിജെപിക്ക് അടിസ്ഥാന ഗ്രന്ഥത്തിലെ ശത്രുക്കളെ മാറ്റാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത ഛത്തീസ്ഗഡിലേക്ക് ഇന്‍ഡ്യാസഖ്യ എംപിമാര്‍. ബെന്നി ബഹനാന്‍, എന്‍ കെ പ്രേമചന്ദ്രന്‍, ഫ്രാന്‍സിസ് ജോര്‍ജ്, സപ്ത ഗിരി തുടങ്ങിയവരാണ് ഛത്തീസ്ഗഡിലേക്ക് പോകുന്നത്. ജയിലിലുള്ള കന്യാസ്ത്രീകളെ സംഘം സന്ദര്‍ശിക്കും.