< Back
Kerala
P A RIYAS
Kerala

ഏക സിവിൽ കോഡ്: കോൺഗ്രസിന് നിലപാടില്ലെന്ന് മന്ത്രി റിയാസ്‌

Web Desk
|
6 July 2023 9:30 PM IST

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലെയും കോൺഗ്രസിന്റെ സംസ്ഥാന ഘടകം ഏക സിവിൽ കോഡിനെതിരെ ശബ്ദിക്കുന്നില്ല. നേതാക്കൾ സിവിൽ കോഡിനെ അനുകൂലിച്ചു മന്ത്രി പറഞ്ഞു.

തിരുവനന്തപുരം: ഏക സിവിൽകോഡിൽ കോൺഗ്രസിന് നിലപാടില്ലന്ന് ആവർത്തിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കേരളം സിവിൽ കോഡിന് എതിരായത് കൊണ്ടാണ് കോൺഗ്രസ്‌ ചെപ്പടിവിദ്യയുമായി വരുന്നത് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. സുധാകരനെതിരായ കേസിൽ പ്രതിഷേധിക്കാൻ കഴിയാത്തവർ എങ്ങനെയാണ് നാടിനെ കീറിമുറിക്കുമ്പോൾ പ്രതിഷേധിക്കുകയെന്നുമെന്നും മന്ത്രി പരിഹസിച്ചു. ഏക സിവിൽ കോഡ് വിഷയത്തിൽ നിലപാടെടുക്കാൻ കോൺഗ്രസിന് ദിവസങ്ങൾ വേണ്ടിവന്നു. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലെയും കോൺഗ്രസിന്റെ സംസ്ഥാന ഘടകം ഏക സിവിൽ കോഡിനെതിരെ ശബ്ദിക്കുന്നില്ല. നേതാക്കൾ സിവിൽ കോഡിനെ അനുകൂലിച്ചു മന്ത്രി പറഞ്ഞു.

കോണ്‍ഗ്രസിന് ഇതില്‍ ഒന്നും നിലപാട് ഇല്ല.ഇരു വര്‍ഗീയ വാദികളേയും കൂട്ടു പിടിച്ചാണ് കോണ്‍ഗ്രസ് എന്നും മുന്നോട്ടു പോയിട്ടുള്ളത് . കേരളത്തിലെ പ്രതിപക്ഷ നേതാവും കെ പി സി സി പ്രസിഡണ്ടും ഏക സിവല്‍ കോഡിനെതിരെ ആദ്യഅഞ്ചു ദിവസങ്ങളില്‍ എടുത്ത നിലപാട് നാം കണ്ടു. അവസാനം കേരളമാകെ ഏകസിവില്‍ കോഡിന് എതിരാണെന്നും കാറ്റ് പ്രതികൂലമാണെന്ന് കണ്ടപ്പോള്‍ പിടിച്ചു നില്‍ക്കാന്‍ വേണ്ടി ചില ചെപ്പടി വിദ്യകളുമായി ഇറങ്ങിയിരിക്കുകയാണ്.

ഇന്ത്യയുടെ മതേതരത്വത്തിന്റെ പ്രതീകം കൂടിയായിരുന്ന ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ കുറുക്കന്‍ ചില കോണ്‍ഗ്രസ് നേതാക്കളായിരുന്നു എന്നത് സമൂഹം കണ്ടതാണ്. പൗരത്വം നിയമം നടപ്പിലാക്കിയ ഘട്ടത്തില്‍ അതിനെതിരെ ശബ്ദിക്കാന്‍ മടിച്ച കുറുക്കന്‍ ആരായിരുന്നു എന്നുള്ളത് അന്ന് സമൂഹം കണ്ടതാണ്. ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ സ്വകാര്യ ബില്ല് ബിജെപി നേതാവ് കൊണ്ടു വന്ന ഘട്ടത്തില്‍ കോണ്‍ഗ്രസ് എം പിമാര്‍ ചിലര്‍ കാന്റീനില്‍ ഒളിച്ചിരിക്കുകയായിരുന്നു. ചിലര്‍ ആ വഴിക്ക് വന്നില്ല. അതിനെതിരെ പ്രതികരിച്ചത് കോണ്‍ഗ്രസിന്റെ സഖ്യകക്ഷി തന്നെയാണെന്നും മന്ത്രി പറഞ്ഞു.

ഭരണഘടനയെ കൂട്ടുപിടിച്ചാണ് ഏക സിവിൽകോഡ് നടപ്പാക്കാൻ ബിജെപി ഒരുങ്ങുന്നത്. അതിൽ അനുച്ഛേദം 44 മാത്രം നടപ്പാക്കണമെന്ന് പറയുമ്പോൾ എല്ലാവർക്കും ആരോഗ്യം, വിദ്യാഭ്യാസം, തൊഴിലിനനുസരിച് കൂലി, സ്ത്രീ സമത്വം എന്നിവയെല്ലാം ഉറപ്പാക്കാൻ പറയുന്ന മറ്റു നിർദേശക തത്വങ്ങൾ കൂടി നടപ്പാക്കാതെ 44 മാത്രം നടപ്പാക്കണം എന്ന് പറയുന്നതിന് പിന്നിൽ കൃത്യമായ അജണ്ടയുണ്ടെന്നു പറയാൻ കോൺഗ്രസ് നേതൃത്വത്തിന് സാധിക്കുന്നില്ല എന്നതാണ് പ്രശ്നമെന്നും റിയാസ് കൂട്ടിച്ചേർത്തു.

Similar Posts