< Back
Kerala
riyas
Kerala

കെ.എസ്.ആര്‍.ടി.സി ബസിന്‍റെ ചില്ല് തകർത്ത കേസിൽ മന്ത്രി റിയാസിന് ജാമ്യം

Web Desk
|
16 Jan 2024 3:50 PM IST

കേസിൽ ഏഴാം പ്രതിയാണ് മുഹമ്മദ് റിയാസ്

മലപ്പുറം: പൊതുമുതൽ നശിപ്പിച്ച കേസിൽ മന്ത്രി മുഹമ്മദ് റിയാസിന് ജാമ്യം. 2018-ലെ ഡിവൈഎഫ്ഐ മാർച്ചിൽ എടുത്ത കേസിലാണ് ജാമ്യം ലഭിച്ചത്. മന്ത്രി മലപ്പുറം ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നേരിട്ട് ഹാജരായി ജാമ്യമെടുത്തു. കെ.എസ്.ആര്‍.ടി.സി ബസിന്‍റെ ചില്ല് തകർത്ത കേസിൽ ഏഴാം പ്രതിയാണ് മുഹമ്മദ് റിയാസ്. 13,000 രൂപയുടെ നഷ്ടമുണ്ടായതായാണ് പൊലീസിന്‍റെ റിപ്പോര്‍ട്ടിലുള്ളത്.


Related Tags :
Similar Posts