< Back
Kerala
Minister P. Rajeev mocks MediaOne reporter over news of criticism against the Industries Department and the Minister in the CPM Area Committee
Kerala

സിപിഎം ഏരിയാ കമ്മിറ്റിയിൽ വിമർശനം: മാധ്യമപ്രവർത്തകനെ പരിഹസിച്ച് മന്ത്രി രാജീവ്

Web Desk
|
12 Dec 2024 9:02 PM IST

മീഡിയവൺ ചാനലിന്റെയും മാനേജിങ് എഡിറ്ററുടെയും പേര് പറഞ്ഞാണു പരിഹാസം

കൊച്ചി: വ്യവസായ വകുപ്പിനും മന്ത്രിക്കുമെതിരെ സിപിഎം ഏരിയാ കമ്മിറ്റിയിൽ വിമർശനം ഉയർന്നെന്ന വാർത്തയിൽ മാധ്യമപ്രവര്‍ത്തകനെ പരിഹസിച്ച് മന്ത്രി പി. രാജീവ്. 'മീഡിയവൺ' റിപ്പോർട്ടര്‍ക്കുനേരെയായിരുന്നു ചാനലിന്റെയും മാനേജിങ് എഡിറ്റർ സി. ദാവൂദിന്റെയും പേര് പറഞ്ഞു പരിഹാസം. സമ്മേളനത്തിൽ ഒരു വിമർശനവും വന്നിട്ടില്ലെന്നു മന്ത്രി പ്രതികരിച്ചു.

ഏരിയ കമ്മിറ്റി സമ്മേളനത്തിൽ വ്യവസായ വകുപ്പിനെതിരെയും മന്ത്രിക്കെതിരെയും വിമർശനം ഉയർന്നെന്ന വാർത്തയോടുള്ള വാർത്തയെക്കുറിച്ച് പ്രതികരണം ആരാഞ്ഞപ്പോഴായിരുന്നു മന്ത്രിയുടെ പരിഹാസം. ''ഒരു വിമർശനവും വന്നില്ല എന്നതാണ് അവിടത്തെ സമ്മേളനത്തിന്റെ കാര്യം. നിങ്ങൾ ഇത് ചോദിക്കാനാ വന്നേ.. മീഡിയവണാണോ? അതില്ലെങ്കിലേ അത്ഭുതമുള്ളൂ.. ദാവൂദിന്റെ അല്ലേ?''-എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഏരിയ കമ്മിറ്റിയിലെ വിമർശനത്തെ കുറിച്ച് ആദ്യം തന്നെ ചോദിച്ചതുകൊണ്ടാണ് പരിഹസിച്ചതെന്നും മന്ത്രി പറഞ്ഞു. സെക്രട്ടറിമാരെയൊക്കെ താൻ വിളിച്ചു സംസാരിച്ചിരുന്നു. വളരെ പോസിറ്റീവ് ആയ കാര്യങ്ങളാണ് ചർച്ച ചെയ്തത്. ഒരു വിധത്തിലുമുള്ള പ്രശ്നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനെയാണ് നിർമിത വാർത്ത എന്ന് പറയുക. നിങ്ങൾക്ക് ഒരു വാർത്ത ആവശ്യമായിരുന്നതുകൊണ്ടാണ് ഈ വാർത്ത നൽകിയതെന്നും നിങ്ങളുമായി തർക്കിച്ച് എന്റെ ഊർജം കളയാനില്ലെന്നും മന്ത്രി പി. രാജീവ് പറഞ്ഞു.

Summary: Minister P. Rajeev mocks 'MediaOne' reporter over news of criticism against the Industries Department and the Minister in the CPM Area Committee

Similar Posts