< Back
Kerala
muhammed riyas
Kerala

'സുരേഷ് ഗോപിയുടെ വിജയത്തിന്റെ തന്ത യുഡിഎഫ്'- വിമർശനവുമായി മന്ത്രി മുഹമ്മദ് റിയാസ്

Web Desk
|
31 Oct 2024 10:48 AM IST

സുരേഷ് ഗോപിയുടെ മാർക്കറ്റിംഗ് മാനേജരാണ് യുഡിഎഫ് എന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു

കൊച്ചി: സുരേഷ് ഗോപിയുടെ ഒറ്റ തന്ത പ്രയോഗത്തിൽ മറുപടിയുമായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഡയലോഗ് സിനിമയിൽ പറ്റുമെന്നാണ് മന്ത്രിയുടെ മറുപടി. സുരേഷ് ഗോപിയുടെ മാർക്കറ്റിംഗ് മാനേജരാണ് യുഡിഎഫ്. സുരേഷ്ഗോപിയുടെ വിജയത്തിൻ്റെ തന്ത യുഡിഎഫ് കൂടിയാണെന്നും മുഹമ്മദ് റിയാസ് വിമർശിച്ചു.

രാഷ്രീയത്തിൽ ഒറ്റ തന്ത പ്രയോഗത്തിനു മറുപടി ഇല്ല. അത് സിനിമയിൽ പറ്റും. തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തിന്റെ തന്ത ബിജെപി മാത്രമല്ല, കോൺഗ്രസും കൂടിയാണ്. തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തിന്റെ ഡിഎൻഎ ടെസ്റ്റ്‌ ഫലം പുറത്ത് വിറ്റാൽ കാര്യങ്ങൾ അപ്പോൾ അറിയാമെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു.

Similar Posts