< Back
Kerala

Kerala
വിഭജന ഭീതി ദിനം ആചരിക്കണമെന്ന ഗവര്‍ണറുടെ നിര്‍ദേശം അംഗീകരിക്കാന്‍ കഴിയില്ല, ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല: മന്ത്രി ആര്‍.ബിന്ദു
|12 Aug 2025 4:11 PM IST
'ഇത്തരം നിര്‍ദേശങ്ങള്‍ സര്‍വ്വകലാശാലകളില്‍ വിദ്വേഷം സൃഷ്ടിക്കും'
തൃശൂര്‍: ആഗസ്റ്റ് 14ന് വിഭജന ഭീതി ദിനം ആചരിക്കണം എന്ന ഗവര്‍ണറുടെ നിര്‍ദേശം ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ലെന്ന് മന്ത്രി ആര്‍.ബിന്ദു. ഇത്തരം നിര്‍ദേശങ്ങള്‍ സര്‍വ്വകലാശാലകളില്‍ വിദ്വേഷം സൃഷ്ടിക്കും.
വിഭജന ഭീകരത എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് മതസ്പര്‍ദ്ധയും വിദ്വേഷ അന്തരീക്ഷവും വളര്‍ത്തിയെടുക്കുക എന്നതാണെന്നും മന്ത്രി പറഞ്ഞു. ആഗസ്റ്റ് 14ന് വിഭജന ഭീതി ദിനം ആചരിക്കാനുള്ള ഗവര്‍ണറുടെ നിര്‍ദേശം അങ്ങേയറ്റം അപലപനീയമാണെന്നും ഇത് അംഗീകരിച്ചു കൊടുക്കാന്‍ കഴിയില്ലെന്നും മന്ത്രി ആര്‍.ബിന്ദു പറഞ്ഞു.