< Back
Kerala

Kerala
''അവരെ ജനങ്ങൾ ബഹിഷ്‌കരിക്കും'': ഗൾഫ് സുപ്രഭാതം ഉദ്ഘാടനത്തിൽ നിന്ന് ലീഗ് വിട്ടുനിന്നതിൽ വിമർശനവുമായി മന്ത്രി റിയാസ്
|18 May 2024 11:37 PM IST
മതനിരപേക്ഷത കാത്തുസൂക്ഷിക്കുന്ന പത്രമാണ് സുപ്രഭാതം. ചടങ്ങ് ആരെങ്കിലും ബഹിഷ്കരിച്ചാൽ അവരെ ജനങ്ങൾ ബഹിഷ്കരിക്കുമെന്നും മന്ത്രി ദുബൈയിൽ പറഞ്ഞു.
ദുബൈ: ഗൾഫ് സുപ്രഭാതം ഉദ്ഘാടനത്തിൽ നിന്ന് ലീഗ് നേതാക്കൾ വിട്ടുനിന്നതിൽ വിമർശനവുമായി മന്ത്രി പി.എ.മുഹമ്മദ് റിയാസ്. മതനിരപേക്ഷത കാത്തുസൂക്ഷിക്കുന്ന പത്രമാണ് സുപ്രഭാതം. ചടങ്ങ് ആരെങ്കിലും ബഹിഷ്കരിച്ചാൽ അവരെ ജനങ്ങൾ ബഹിഷ്കരിക്കുമെന്നും മന്ത്രി ദുബൈയിൽ പറഞ്ഞു.
അതേസമയം മുസ്‌ലിം ലീഗിന് സമസ്തയുമായി അഭിപ്രായ വ്യത്യാസം ഇല്ലെന്നും നേതാക്കൾ തമ്മിൽ ഊഷ്മള ബന്ധമെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ലോക്സഭാ തെരഞ്ഞെടുപ്പിൽ ചില വിവാദങ്ങൾ ഉണ്ടായി. വിഷയം ലീഗ് ചർച്ച ചെയ്തെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.