< Back
Kerala
High Court asks Crime Branch to investigate Saji Cherians remarks against constitution
Kerala

കേരളത്തെ അപകീർത്തിപ്പെടുത്താനും മതവിദ്വേഷം വളർത്താനും ഉദ്ദേശിച്ചുള്ള സിനിമക്ക് പുരസ്‌കാരങ്ങൾ നൽകിയത് അക്ഷന്തവ്യമായ തെറ്റ്: മന്ത്രി സജി ചെറിയാൻ

Web Desk
|
1 Aug 2025 10:49 PM IST

കലയെ വർഗീയ രാഷ്ട്രീയത്തിന്റെ ഉപകരണമാക്കുന്ന ഈ നീക്കത്തിനെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും ഒരുമിച്ച് നിൽക്കണമെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം: കേരള സ്റ്റോറി സിനിമക്ക് ദേശീയ ചലച്ചിത്ര അവാർഡ് നൽകിയതിനെതിരെ മന്ത്രി സജി ചെറിയാൻ. കേരളത്തെ അപകീർത്തിപ്പെടുത്താനും മതവിദ്വേഷം വളർത്താനും ഉദ്ദേശിച്ചുള്ള ഒരു സിനിമക്ക് പുരസ്‌കാരങ്ങൾ നൽകിയത് അക്ഷന്തവ്യമായ തെറ്റാണ്. മതനിരപേക്ഷതയും മാനുഷിക മൂല്യങ്ങളും ഉയർത്തിപ്പിടിച്ച ഇന്ത്യൻ സിനിമയുടെ മഹത്തായ പാരമ്പര്യത്തിന് ഇത് അപമാനമാണ്. ഫാസിസ്റ്റ് അജണ്ടകൾ നടപ്പാക്കാൻ കലയെ ഒരു ആയുധമായി ഉപയോഗിക്കാനുള്ള ശ്രമമാണിത്. പുരസ്‌കാരങ്ങൾ യോഗ്യതയുടെ അടിസ്ഥാനത്തിൽ നൽകേണ്ടതും മാതൃകാപരം ആയിരിക്കേണ്ടവയുമാണ്, അല്ലാതെ വർഗീയതയുടെ പ്രചാരണത്തിനായി ഉപയോഗിക്കാനുള്ളതല്ല. കലയെ വർഗീയ രാഷ്ട്രീയത്തിന്റെ ഉപകരണമാക്കുന്ന ഈ നീക്കത്തിനെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും ഒരുമിച്ച് നിൽക്കണമെന്നും മന്ത്രി പറഞ്ഞു.

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിൽ മലയാള സിനിമക്ക് ലഭിച്ചത് അർഹതപ്പെട്ട അംഗീകാരങ്ങളാണ്. നമ്മുടെ പ്രതിഭാധനരായ കലാകാരന്മാരുടെ കഠിനാധ്വാനത്തിനും സർഗാത്മകതക്കും ലഭിച്ച അംഗീകാരമാണിത്. മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടിയ ഉർവശിക്കും മികച്ച സഹനടനുള്ള പുരസ്‌കാരം നേടിയ വിജയരാഘവനും മന്ത്രി അഭിനന്ദനമറിയിച്ചു.

Similar Posts