< Back
Kerala
ബി.ജെ.പി വിരുന്നിന് വിളിച്ചപ്പോൾ ബിഷപ്പുമാർക്ക് രോമാഞ്ചം,  മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോൾ മണിപ്പൂർ മറന്നു; വിമർശനവുമായി സജി ചെറിയാൻ
Kerala

'ബി.ജെ.പി വിരുന്നിന് വിളിച്ചപ്പോൾ ബിഷപ്പുമാർക്ക് രോമാഞ്ചം, മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോൾ മണിപ്പൂർ മറന്നു'; വിമർശനവുമായി സജി ചെറിയാൻ

Web Desk
|
31 Dec 2023 10:38 PM IST

പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാരെ വിമർശിച്ച് മന്ത്രി സജി ചെറിയാൻ

ആലപ്പുഴ: പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാരെ വിമർശിച്ച് മന്ത്രി സജി ചെറിയാൻ. ബിജെപി വിരുന്നിന് വിളിച്ചപ്പോൾ ചില ബിഷപ്പുമാർക്ക് രോമാഞ്ചമുണ്ടായി. മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോൾ മണിപ്പൂർ വിഷയം അവർ മറന്നെന്നും മന്ത്രി കുറ്റപ്പെടുത്തി.

2026 ലും എല്‍ഡിഎഫ് അധികാരത്തില്‍ വരും. കോൺഗ്രസ് എവിടെയാണുള്ളത്?. മുഖ്യമന്ത്രിയെ ചിലർ ക്രിമിനലെന്ന് വിളിക്കുന്നു. ഒരു മണ്ഡലത്തിൽ നിന്ന് ആറ് തവണ വിജയിച്ചയാളാണ് മുഖ്യമന്ത്രി.ജനങ്ങൾ ഹൃദയത്തോട് ചേർത്ത് വച്ച കൊണ്ടാണ് വൻ ഭൂരിപക്ഷതിൽ വിജയിക്കുന്നത്. അദ്ദേഹത്തെ കള്ളക്കേസിൽ കുടുക്കാൻ അടക്കം ശ്രമം നടത്തുന്നു. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം വൻ ജയം നേടും മാധ്യമങ്ങൾ കമ്മ്യൂണിസ്റ്റ് വിരുദ്ധത എല്ലാ തലത്തിലും പ്രാവർത്തികമാക്കുന്നു വന്നും സജി ചെറിയാൻ പറഞ്ഞു.

ആലപ്പുഴ പുന്നപ്ര വടക്ക് സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുമ്പോഴാണ് മന്ത്രിയുടെ പരാമർശം. മുൻ മന്ത്രി ജി. സുധാകരന്റെ വീടിനടുത്ത സ്ഥലത്ത് നടത്തിയ പരിപാടിയിൽ സുധാകരനെ ക്ഷണിച്ചിരുന്നില്ല.



Related Tags :
Similar Posts