< Back
Kerala
പറയുന്നത് സരിത പറഞ്ഞ പോലെയുള്ള കഥ, എവിടുന്ന് കിട്ടി ഈ സാധനത്തിനെ; സ്വപ്നയെ അധിക്ഷേപിച്ച് മന്ത്രി സജി ചെറിയാൻ
Kerala

'പറയുന്നത് സരിത പറഞ്ഞ പോലെയുള്ള കഥ, എവിടുന്ന് കിട്ടി ഈ സാധനത്തിനെ'; സ്വപ്നയെ അധിക്ഷേപിച്ച് മന്ത്രി സജി ചെറിയാൻ

Web Desk
|
1 July 2022 8:42 PM IST

സരിത പറഞ്ഞത് പലതും കയ്യിലുണ്ടെന്നും വ്യക്തിപരമായ ആക്ഷേപങ്ങൾ ആയതുകൊണ്ട് പുറത്ത് പറയേണ്ടെന്ന് പിണറായി പറഞ്ഞിരുന്നുവെന്നും അതുകൊണ്ടാണ് പല തമ്പുരാക്കന്മാരും രക്ഷപ്പെട്ട് പോയതെന്നും സാംസ്‌കാരിക മന്ത്രി

മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിരവധി വെളിപ്പെടുത്തലുകൾ നടത്തിയ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ അധിക്ഷേപിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. സ്ത്രീകളിലൂടെയായിരിക്കും കോൺഗ്രസിന്റെ അന്ത്യമെന്നും യുഡിഎഫ് കാലത്ത് സരിത പറഞ്ഞത് പോലൊരു കഥയാണ് ഇപ്പോൾ സ്വപ്ന പറയുന്നതെന്നും എവിടുന്ന് കിട്ടി ഈ സാധനത്തിനെയെന്നും മന്ത്രി പരിഹസിച്ചു.

യുഡിഎഫ് നേതാക്കൾക്കെതിരെ സരിത അന്ന് പറഞ്ഞ കാര്യങ്ങൾ താൻ റെക്കോർഡ് ചെയ്തിട്ടുണ്ടെന്നും ഇന്നും തന്റെ പക്കലുണ്ടെന്നും ഒന്നും കളഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഒന്നാന്തരം ഐറ്റമാണ് കയ്യിലുള്ളതെന്നും ഓർമിപ്പിച്ചു.

വ്യക്തിപരമായ ആക്ഷേപങ്ങൾ ആയതുകൊണ്ട് പുറത്ത് പറയേണ്ടെന്ന് പിണറായി വിജയൻ പറഞ്ഞിരുന്നുവെന്നും അതുകൊണ്ടാണ് പല തമ്പുരാക്കന്മാരും രക്ഷപ്പെട്ട് പോയതെന്നും മന്ത്രി വെളിപ്പെടുത്തി. ആ തെളിവുകൾ പുറത്ത് എടുപ്പിക്കരുതെന്നും സജി ചെറിയാൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ മകൾക്കെതിരായ ആരോപണം മര്യാദക്കേടാണെന്നും ആരോപണം ഉന്നയിച്ച എംഎൽഎ മാത്യു കുഴൽനാടനല്ല 'കുഴൽമന്ദനാ' ണെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി പരിഹസിച്ചു.


Minister Saji Cherian insulted Swapna

Similar Posts