< Back
Kerala

Kerala
രാമക്ഷേത്രം പണിയാൻ സുപ്രിംകോടതി അനുവാദം കൊടുത്തതാണ്; വിശ്വാസമുള്ളവർ പോകുന്നത് വിവാദമാക്കേണ്ട: മന്ത്രി സജി ചെറിയാൻ
|16 Jan 2024 3:45 PM IST
ബാബരി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട് പാർട്ടി നേരത്തെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട്: സുപ്രിംകോടതി അനുവാദം നൽകിയ ഭൂമിയിൽ രാമക്ഷേത്രം പണിയുന്നതിനെ വിവാദമാക്കേണ്ടെന്ന് മന്ത്രി സജി ചെറിയാൻ. വിശ്വാസമുള്ളവർക്ക് അതിനെക്കുറിച്ച് അഭിപ്രായം പറയാം, വിശ്വാസികൾ അവിടെപ്പോകുന്നത് തടസ്സപ്പെടുത്തേണ്ട കാര്യമില്ല. വിശ്വാസമില്ലാത്തവർ പോകേണ്ടതില്ല. നേരത്തെ അവിടെയുണ്ടായിരുന്ന ബാബരി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദമുണ്ട്. അതിൽ പാർട്ടി നേരത്തേ അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
എം.ടി വാസുദേവൻ നായർക്ക് ഏത് വിഷയത്തിലും അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ട്. എല്ലാവർക്കും അഭിപ്രായം പറയാം. അതൊന്നും വിവാദമാക്കേണ്ട കാര്യമില്ല. ജി. സുധാകരന്റെ പ്രതികരണത്തെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും സജി ചെറിയാൻ പറഞ്ഞു.