< Back
Kerala
സിനിമ രംഗത്തെ തർക്കം തുടരട്ടെ; വിവാദങ്ങൾ സിനിമയെ ശക്തിപ്പെടുത്തുമെന്നും; സിനിമ പ്രതിസന്ധിയിൽ പ്രതികരിച്ച് മന്ത്രി സജി ചെറിയാൻ
Kerala

'സിനിമ രംഗത്തെ തർക്കം തുടരട്ടെ; വിവാദങ്ങൾ സിനിമയെ ശക്തിപ്പെടുത്തുമെന്നും'; സിനിമ പ്രതിസന്ധിയിൽ പ്രതികരിച്ച് മന്ത്രി സജി ചെറിയാൻ

Web Desk
|
15 Feb 2025 12:03 PM IST

സിനിമ കോൺക്ലേവിൽ എല്ലാം സംഘടനകളുടെയും ഭാരവാഹികളും ഉണ്ടാകുമെന്നും അവരുമായി സർക്കാർ ചർച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി

കൊച്ചി: സിനിമാ പ്രതിസന്ധിയിൽ താരങ്ങളെ പിന്തുണച്ച് സജി ചെറിയാൻ. തർക്കം സിനിമയെ ബാധിക്കില്ലെന്നും സൂപ്പർതാരങ്ങളില്ലെങ്കിലും നല്ല സിനിമകൾ വിജയിക്കുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.

വിവാദങ്ങൾ സിനിമയെ ശക്തിപ്പെടുത്തുമെന്നും നല്ല വിവാദങ്ങളിൽ നിന്നാണ് നല്ല ആശയങ്ങൾ ഉണ്ടാക്കുന്നതെന്നും മന്ത്രി. ഓരോ വർഷവും 250 ഓളം മലയാള സിനിമകൾ ഇറങ്ങുന്നു.എല്ലാ സിനിമകളും ലാഭകരമാകണമെന്നത് ശരിയല്ല. മെച്ചപ്പെട്ട സിനിമയാണ് ഇറങ്ങേണ്ടത്. അതിന് സർക്കാർ സഹായവുമുണ്ടാകും. കഴിഞ്ഞ മാസം റിലീസായ പൊന്മാൻ സിനിമ തീയേറ്ററുകളിൽ മികച്ച രീതിയിൽ ഓടുന്നു. അതിൽ എത്ര മെഗാ സ്റ്റാറുകളാണുള്ളത് ?. ജനങ്ങൾ നോക്കുന്നത് സിനിമയുടെ മൂല്യമാണ്. താരമൂല്യമുള്ള നടന്മാർക്ക് സിനിമ വിജയിച്ചാലും ഇല്ലെങ്കിലും പ്രതിഫലം കൊടുക്കേണ്ടി വരും.

സിനിമാക്കാർ തമ്മിലുള്ള തർക്കം അവർ തന്നെ തീർക്കട്ടെ. ആരുടേയും വായ മൂടി കെട്ടാൻ കഴിയില്ലെന്നും സജി ചെറിയാൻ പറഞ്ഞു. അതേസമയം, സിനിമ കോൺക്ലേവിൽ എല്ലാം സംഘടനകളുടെയും ഭാരവാഹികളും ഉണ്ടാകുമെന്നും അവരുമായി സർക്കാർ ചർച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

Similar Posts