< Back
Kerala

Kerala
മുസ്‌ലിം ലീഗ് മതനിരപേക്ഷത മറന്നെന്ന് മന്ത്രി സജി ചെറിയാൻ
|25 Nov 2024 6:30 PM IST
മതനിരപേക്ഷത പറഞ്ഞ ശേഷം വർഗീയ സംഘടനകളുമായി ചേർന്നു പ്രവർത്തിക്കുകയാണെന്നും വിമർശനം
ആലപ്പുഴ: മുസ്‌ലിം ലീഗിനെതിരെ വിമർശനവുമായി മന്ത്രി സജി ചെറിയാൻ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലീഗ് വർഗീയ നിലപാട് എടുത്തെന്നും മതനിരപേക്ഷ നിലപാട് ലീഗ് മറന്നെന്നും മന്ത്രി പറഞ്ഞു. മുസ്‌ലിം ഏകീകരണം കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ സംഘടിതമായ രീതിയിൽ യുഡിഎഫ് കേരളത്തിൽ സീറ്റ് കച്ചവടം ചെയ്തു. മതനിരപേക്ഷത പറഞ്ഞ ശേഷം വർഗീയ സംഘടനകളുമായി ചേർന്നു പ്രവർത്തിക്കുകയാണ് ചെയ്യുന്നത്. പാലക്കാട് തെരഞ്ഞെടുപ്പിന് ശേഷം എന്തിനാണ് എസ്ഡിപിഐ പ്രകടനം നടത്തിയതെന്നും ചെറിയാൻ ചോദ്യമുന്നയിച്ചു.