< Back
Kerala

Kerala
'സര്‍ക്കാര്‍ ആശുപത്രികളെ ഇകഴ്ത്തി സംസാരിച്ചുവെന്ന വാദം തെറ്റ്'; തന്നെക്കുറിച്ച് തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നുവെന്ന് മന്ത്രി സജി ചെറിയാന്‍
|7 July 2025 7:56 PM IST
തന്നെക്കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയുമെന്നും സജി ചെറിയാന്‍
തിരുവനന്തപുരം: കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളെ കുറിച്ച് താന്‍ ഇകഴ്ത്തി സംസാരിച്ചു എന്ന വാദം തെറ്റാണെന്ന് മന്ത്രി സജി ചെറിയാന്‍. സാധാരണക്കാരായ ആളുകളുടെ ആശ്രയമാണ് സര്‍ക്കാര്‍ ആശുപത്രികള്‍.
ഡെങ്കിപ്പനി ബാധിച്ചപ്പോള്‍ സ്വകാര്യ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തത് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരാണ്. തന്നെക്കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയുമെന്നും സജി ചെറിയാന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
സ്വകാര്യ ആശുപത്രികളില്‍ മന്ത്രിമാര്‍ ചികിത്സ തേടുന്നത് പുതുമയല്ലെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയില്‍ മരിക്കാന്‍ തുടങ്ങിയ താന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി, അങ്ങനെയാണ് ജീവന്‍ നിലനിര്‍ത്തിയതെന്നാണ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞത്.