< Back
Kerala
മന്ത്രി സജി ചെറിയാന്റെ സ്വകാര്യ ആശുപത്രി പരാമര്‍ശം: സിപിഎം നേതൃത്വത്തിന് അതൃപ്തി
Kerala

മന്ത്രി സജി ചെറിയാന്റെ സ്വകാര്യ ആശുപത്രി പരാമര്‍ശം: സിപിഎം നേതൃത്വത്തിന് അതൃപ്തി

Web Desk
|
8 July 2025 8:15 AM IST

പൊതുജനാരോഗ്യമികവിനെ മന്ത്രിയുടെ പ്രസ്താവന സംശയ നിഴലിലാക്കിയെന്ന് വിലയിരുത്തല്‍

തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ സ്വകാര്യ ആശുപത്രി പരാമര്‍ശത്തില്‍ സിപിഎം നേതൃത്വത്തിന് അതൃപ്തി. പ്രതിപക്ഷത്തിന് ആയുധം നല്‍കുന്നതാണ് പ്രസ്താവനയെന്നും, പൊതുജനാരോഗ്യമികവിനെ മന്ത്രിയുടെ പ്രസ്താവന സംശയ നിഴലിലാക്കിയെന്നും വിലയിരുത്തല്‍.

സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയില്‍ മരിക്കാന്‍ തുടങ്ങിയ താന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി, അങ്ങനെയാണ് ജീവന്‍ നിലനിര്‍ത്തിയതെന്നാണ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞത്. വിവാദമായതോടെ പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്നാണ് മന്ത്രി വിശദീകരണവുമായി എത്തിയത്.

കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളെ കുറിച്ച് താന്‍ ഇകഴ്ത്തി സംസാരിച്ചു എന്ന വാദം തെറ്റാണെന്നാണ് മന്ത്രി സജി ചെറിയാന്‍ വിശദീകരണം നല്‍കിയത്. സാധാരണക്കാരായ ആളുകളുടെ ആശ്രയമാണ് സര്‍ക്കാര്‍ ആശുപത്രികള്‍.

ഡെങ്കിപ്പനി ബാധിച്ചപ്പോള്‍ സ്വകാര്യ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തത് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരാണ്. തന്നെക്കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയുമെന്നും സജി ചെറിയാന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

Similar Posts