< Back
Kerala
സ്ത്രീ എന്ന പേര് ഉപയോഗിച്ചാൽ തന്നെ പ്രശ്‌നമെന്ന് മന്ത്രി സജി ചെറിയാന്‍
Kerala

സ്ത്രീ എന്ന പേര് ഉപയോഗിച്ചാൽ തന്നെ പ്രശ്‌നമെന്ന് മന്ത്രി സജി ചെറിയാന്‍

Web Desk
|
1 Nov 2021 7:17 PM IST

പറയേണ്ടകാര്യങ്ങൾ പറഞ്ഞുതന്നെ തീരണം. സമത്വം മാത്രം പറഞ്ഞിട്ട് കാര്യമില്ല, അധികാരത്തിലടക്കം ഇനി എന്തു സമത്വമാണ് വേണ്ടതെന്നും മന്ത്രി ചോദിച്ചു.

വീണ്ടും വിവാദ പ്രസ്താവനയുമായി സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. സ്ത്രീ എന്ന പേര് ഉപയോഗിച്ചാൽ തന്നെ പ്രശ്‌നമെന്നാണ് മന്ത്രിയുടെ പുതിയ പ്രസ്താവന.

സ്ത്രീകൾക്കെതിരായ അക്രമത്തെപ്പറ്റിപോലും ഒന്നുംപറയാൻ കഴിയില്ല. ചതിക്കുഴികളിലെ വീഴാതെ പെൺകുട്ടികളെ ധൈര്യത്തോടെ വളർത്തണ്ടേ? പറയേണ്ടകാര്യങ്ങൾ പറഞ്ഞുതന്നെ തീരണം. സമത്വം മാത്രം പറഞ്ഞിട്ട് കാര്യമില്ല, അധികാരത്തിലടക്കം ഇനി എന്തു സമത്വമാണ് വേണ്ടതെന്നും മന്ത്രി ചോദിച്ചു.

സംസ്ഥാന സർവവിജ്ഞാന കോശം ഇൻസ്റ്റിറ്റ്യൂട്ടിന്റെ വജ്രജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം കുട്ടിയെ തട്ടിക്കൊണ്ടുപോയി ദത്ത് നൽകിയ കേസിലെ പരാതിക്കാരിയായ അനുപമക്കെതിരെയും സജി ചെറിയാൻ അപകീർത്തികരമായ പ്രസ്താവന നടത്തിയിരുന്നു.

Related Tags :
Similar Posts