< Back
Kerala

Kerala
കേന്ദ്രമന്ത്രി വി മുരളീധരന്റെ വീട് ആക്രമിച്ച പ്രതി പിടിയിൽ
|12 Feb 2023 7:06 AM IST
പയ്യന്നൂർ ഏടാട്ട് സ്വദേശി മനോജാണ് പിടിയിലായത്
തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരന്റെ വീട് ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. കണ്ണൂർ പയ്യന്നൂർ ഏടാട്ട് സ്വദേശി മനോജാണ് പിടിയിലായത്. പ്രതി മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ അര്‍ധരാത്രിയോടെ തിരുവനന്തപുരം റെയില്‍വെ സ്റ്റേഷന്‍ പരിസരത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. 10 വര്‍ഷം മുന്‍പ് ഹോട്ടലിലെ ജോലിക്കായി തിരുവനന്തപുരത്ത് എത്തിയ ആളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കേന്ദ്രമന്ത്രി വി മുരളീധരന്‍റെ ഉള്ളൂരിലെ വീടിനു നേരെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ വീടിന്‍റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. കാര്‍ പോര്‍ച്ചില്‍ രക്തപ്പാടുകളും കണ്ടെത്തിരുന്നു. ആക്രമണം നടക്കുമ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. രാവിലെയാണ് ആക്രമണ വിവരം പുറത്തറിഞ്ഞത്.