< Back
Kerala
നേമത്തും ഇത് പോലൊരു ഗോളാണ് അടിച്ചത്: ശിവന്‍കുട്ടി
Kerala

നേമത്തും ഇത് പോലൊരു ഗോളാണ് അടിച്ചത്: ശിവന്‍കുട്ടി

Web Desk
|
2 Oct 2021 12:33 PM IST

'നേമത്ത് അസിസ്റ്റ് മുരളീധരന്റെ വക ആയിരുന്നു' എന്ന് കമന്‍റ്

കേരള പത്രപ്രവർത്തക യൂണിയന്‍റെ ഫുട്ബോൾ ടൂർണമെന്‍റ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ഗോളടിക്കുക മാത്രമല്ല ഒരു മാസ് ഡയലോഗും കൂടി അടിച്ചു. 'നേമത്തും ഇത് പോലൊരു ഗോളാണ് അടിച്ചത്' എന്നാണ് ശിവന്‍കുട്ടിയുടെ കമന്‍റ്.

ഗോളടിക്കുന്ന വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചാണ് ശിവന്‍കുട്ടി ഈ അടിക്കുറിപ്പ് നല്‍കിയത്. വീഡിയോയ്ക്ക് താഴെ രസകരമായ നിരവധി കമന്‍റുകളുമുണ്ട്. 'നേമത്ത് മുരളീധരൻ ആണ് ഗോൾ അടിക്കാനുള്ള പാസ് തന്നത്. ഇല്ലെങ്കിൽ സാർ 8 നിലയിൽ പൊട്ടിയേനെ. ഒരു നന്ദി കൊടുക്കണം കോൺഗ്രസിന്', 'നേമത്ത് അസിസ്റ്റ് മുരളീധരന്റെ വക ആയിരുന്നു', 'ഇതിലും സൂപ്പര്‍ ആയിരുന്നു പണ്ട് നിയമസഭയിൽ നിന്നു ചാടി അടിച്ച ഗോൾ', 'ബിജെപിയുടെ നട്ടെല്ലാണ് അന്ന് തകർന്നത്' എന്നിങ്ങനെ നിറയെ കമന്‍റുകളുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ കേരളത്തിലെ ഒരേയൊരു അക്കൌണ്ട് പൂട്ടിച്ചത് വി ശിവന്‍കുട്ടിയാണ്. കുമ്മനം രാജശേഖനെയാണ് പരാജയപ്പെടുത്തിയത്. 2016ല്‍ ഒ രാജഗോപാലിനോട് തോറ്റ ശിവന്‍കുട്ടി ഇത്തവണ മണ്ഡലത്തില്‍ വിജയക്കൊടി പാറിക്കുകയായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ഥിയായി കെ മുരളീധരന്‍റെ വരവോടെ ശക്തമായ ത്രികോണ മത്സരമാണ് നേമത്ത് നടന്നത്.

Related Tags :
Similar Posts