< Back
Kerala

Kerala
എല്ലാ പരാതികളും പരിഹരിച്ച് പ്ലസ് വൺ പ്രവേശനം പൂർത്തിയാക്കി: മന്ത്രി വി. ശിവൻകുട്ടി
|17 Aug 2024 5:58 PM IST
‘മലപ്പുറത്ത് 2497 സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നുണ്ട്’
തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ പരാതികളും പരിഹരിച്ച് പ്ലസ് വൺ പ്രവേശനം പൂർത്തിയായെന്നും 53,261 സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മലപ്പുറത്ത് 2497 സീറ്റുകൾ ഒഴിഞ്ഞ് കിടക്കുന്നുണ്ട്.
ചില ജില്ലകളിലെ സ്കൂളുകളിൽ പത്തു കുട്ടികൾ മാത്രമുള്ള ബാച്ചുകളുണ്ട്. പല ജില്ലകളിലും സീറ്റ് അധികമാണ്. ഈ ബാച്ചുകൾ മറ്റു ജില്ലകളിലേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു.