< Back
Kerala
‘കുട്ടികളുടെ തന്തക്ക് വിളിക്കുമെന്ന് ഭയമുണ്ട്’ സുരേഷ് ഗോപിയെ  സ്കൂൾ കായിക മേളയിലേക്ക് ക്ഷണിക്കില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി
Kerala

‘കുട്ടികളുടെ തന്തക്ക് വിളിക്കുമെന്ന് ഭയമുണ്ട്’ സുരേഷ് ഗോപിയെ സ്കൂൾ കായിക മേളയിലേക്ക് ക്ഷണിക്കില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി

Web Desk
|
2 Nov 2024 11:46 AM IST

ഒറ്റ തന്ത പ്രയോഗത്തിൽ മാപ്പ് പറഞ്ഞാൽ സുരേഷ് ഗോപിക്ക് മേളയിലേക്ക് വരാമെന്നും വി.ശിവൻ കുട്ടി പറഞ്ഞു

കൊച്ചി: സംസ്ഥാന സ്കൂൾ കായിക മേളയിലേക്ക് സുരേഷ് ഗോപിയെ ക്ഷണിക്കില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി. കുട്ടികളുടെ തന്തയ്ക്ക് വിളിക്കുമെന്ന് ഭയമുള്ളതുകൊണ്ടാണ് വിളിക്കാത്തത്. എന്തും വിളിച്ച് പറയുന്ന ആളാണ് സുരേഷ് ഗോപി.

ഒറ്റ തന്ത പ്രയോഗത്തിൽ മാപ്പ് പറഞ്ഞാൽ സുരേഷ് ഗോപിക്ക് മേളയിലേക്ക് വരാമെന്നും വി.ശിവൻ കുട്ടി പറഞ്ഞു. സുരേഷ് ഗോപിയുടെ 'തന്ത' പരാമർശത്തിന് മറുപടിയില്ലെന്ന് നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രതികരിച്ചിരുന്നു. തന്തക്ക് പറഞ്ഞാൽ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്. അത് താൻ പറയുന്നില്ലെന്നുമായിരുന്നു പ്രതികരണം.

Similar Posts