< Back
Kerala
തീയിൽ കുരുത്തത് വെയിലത്ത് വാടില്ല; പിണറായി വിജയന് പിന്തുണയുമായി വീണ ജോർജ്
Kerala

'തീയിൽ കുരുത്തത് വെയിലത്ത് വാടില്ല'; പിണറായി വിജയന് പിന്തുണയുമായി വീണ ജോർജ്

Web Desk
|
13 Jun 2022 9:31 PM IST

പരിഹാസ്യമായ കെട്ടുകഥകളും ആരോപണ ശ്രമങ്ങളും സ്വയം തകർന്നടിഞ്ഞപ്പോൾ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങളുമായി ചിലർ ഇറങ്ങിയിരിക്കുകയാണെന്നും മന്ത്രി പറയുന്നു. ഫേസ്ബുക്കിലൂടെയാണ് മന്ത്രി ഈ കാര്യം പറഞ്ഞത്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തുടനീളം പ്രതിഷേധങ്ങൾ അരങ്ങേറുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി ആരോഗ്യ മന്ത്രി വീണ ജോർജ്. തീയിൽ കുരുത്തത് വെയിലത്ത് വാടില്ലെന്നും അഗ്‌നിയിൽ സ്ഫുടം ചെയ്ത രാഷ്ട്രീയ ജീവിതമാണ് പിണറായി വിജയന്റേത് എന്നും അവർ പറയുന്നു.

പരിഹാസ്യമായ കെട്ടുകഥകളും ആരോപണ ശ്രമങ്ങളും സ്വയം തകർന്നടിഞ്ഞപ്പോൾ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങളുമായി ചിലർ ഇറങ്ങിയിരിക്കുകയാണെന്നും മന്ത്രി പറയുന്നു. ഫേസ്ബുക്കിലൂടെയാണ് മന്ത്രി ഈ കാര്യം പറഞ്ഞത്.

മന്ത്രി വീണ ജോർജിന്റെ ഫേസ്ബുക്ക് കുറിപ്പ്

പരിഹാസ്യമായ കെട്ടുകഥകളും ആരോപണ ശ്രമങ്ങളും സ്വയം തകർന്നടിഞ്ഞപ്പോൾ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങളുമായി ചിലർ ഇറങ്ങിയിരിക്കുകയാണ്. ഇപ്പോഴത്തെ തിരക്കഥാ നാടകങ്ങൾ തയ്യാറാക്കാൻ ഒന്നരവർഷത്തിലേറെ വേണ്ടിവന്നു. കേരളത്തിലെ ജനങ്ങൾ ആദ്യമേ തള്ളിക്കളഞ്ഞ ആരോപണങ്ങളാണിത്.ഏത് അന്വേഷണത്തേയും നേരിടാൻ തയ്യാറാണെന്നും അത് നടത്തണമെന്നും ആവശ്യപ്പെട്ട മുഖ്യമന്ത്രിയാണ് സ. പിണറായി വിജയൻ. തീയിൽ കുരുത്തത് വെയിലത്ത് വാടില്ല. അഗ്‌നിയിൽ സ്ഫുടം ചെയ്ത രാഷ്ട്രീയ ജീവിതമാണത്.നുണപ്രചരണങ്ങളിൽ തളരുന്ന ആളല്ല സഖാവ് പിണറായി വിജയൻ എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഇനിയും അങ്ങനെ തന്നെ. സഖാവേ മുന്നോട്ട്

Similar Posts