< Back
Kerala
asha workers protest,Veena George,niyamasabhanews,
Kerala

'രാജ്യത്ത് ഏറ്റവും അധികം ഓണറേറിയം നൽകുന്ന സംസ്ഥാനം കേരളം'; ആശമാരുടെ സമരത്തെ തള്ളി മന്ത്രി വീണാജോർജ്

Web Desk
|
3 March 2025 10:51 AM IST

10,000ത്തിനും 13,000ത്തിനും ഇടയിൽ തുക 90 ശതമാനം ആശമാർക്കും ലഭിക്കുന്നുണ്ടെന്നും മന്ത്രി നിയമസഭയില്‍

തിരുവനന്തപുരം: ആശമാരുടെ സമരത്തെ തള്ളി ആരോഗ്യമന്ത്രി വീണാ ജോർജ്. കേന്ദ്ര പദ്ധതിയാണ് ആശയെന്നും നൂറുകോടി രൂപയിൽ നിന്ന് ഒരു രൂപ പോലും കേന്ദ്രം തന്നിട്ടില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. രാജ്യത്ത് ഏറ്റവും അധികം ഓണറേറിയം നൽകുന്ന സംസ്ഥാനം കേരളമാണെന്നും ആശമാരുടെ പ്രവർത്തനത്തെ വളണ്ടിയർമാരായാണ് കേന്ദ്ര സർക്കാർ കാണുന്നതെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. കെ.ശാന്തകുമാരിയുടെ ശ്രദ്ധ ക്ഷണിക്കലിലാണ് മന്ത്രിയുടെ മറുപടി.

7000 രൂപ ഓണറേറിയം സംസ്ഥാനം നൽകുന്നു. ഇത് കൂടാതെ 3000 രൂപ ഫിക്സഡ് ഇൻസൻറ്റീവ് നൽകുന്നുണ്ട്. 10,000ത്തിനും 13,000ത്തിനും ഇടയിൽ തുക 90 ശതമാനം ആശമാർക്കും ലഭിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ആശാവർക്കർമാർക്ക് 468 കോടി കേന്ദ്രം നൽകാനുണ്ടെന്നും ആശമാരുടെ കാര്യത്തിൽ പ്രതിപക്ഷത്തിന്‍റേത് മുതലക്കണ്ണീരാണെന്നും കെ. ശാന്തകുമാരി പറഞ്ഞു.

അതേസമയം, വേതന വർധനവ് അടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരം ചെയ്യുന്ന ആശമാരുടെ നിയമസഭാ മാർച്ച് ഇന്ന് നടക്കും.വിവിധ ജില്ലകളിൽ നിന്നുള്ള ആശമാർ സമരവേദിയിലേക്ക് എത്തി തുടങ്ങി.പ്രതിഷേധ സൂചകമായി കറുത്ത ബാഡ്ജ് ധരിച്ചാണ് മാർച്ച്‌ നടത്തുക.

വേതന വർദ്ധനവ് അടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്

സമരം ചെയ്യുന്ന ആശമാരുടെ

നിയമസഭാ മാർച്ച് അൽപസമയത്തിനകം...

വിവിധ ജില്ലകളിൽ നിന്നുള്ള ആശമാർ

സമരവേദിയിലേക്ക് എത്തി തുടങ്ങി..

പ്രതിഷേധ സൂചകമായി കറുത്ത

ബാഡ്ജ് ധരിച്ചാണ് മാർച്ച്‌ നടത്തുക...

Similar Posts