< Back
Kerala

Kerala
പൊതുപ്രവർത്തകന് ചേർന്ന പ്രവൃത്തിയല്ല സുരേഷ് ഗോപിയിൽ നിന്നുണ്ടായതെന്ന് മന്ത്രി വീണാ ജോർജ്
|28 Oct 2023 8:30 PM IST
ഇത്തരം പ്രവൃത്തികൾ തീർച്ചയായിട്ടും പ്രതിഷേധിക്കപ്പെടേണ്ടതു തന്നെയാണെന്നും മന്ത്രി പറഞ്ഞു
പൊതുപ്രവർത്തകന് ചേർന്ന പ്രവൃത്തിയല്ല സുരേഷ് ഗോപിയിൽ നിന്നുണ്ടായതെന്ന് മന്ത്രി വീണാ ജോർജ്. ഇത്തരം പ്രവൃത്തികൾ തീർച്ചയായിട്ടും പ്രതിഷേധിക്കപ്പെടേണ്ടതു തന്നെയാണെന്നും മന്ത്രി പറഞ്ഞു.
അത് ഗുഡ് ടച്ചാണോ ബാഡ് ടച്ചാണോ എന്ന് പറയേണ്ടത് അതിലൂടെ കടന്നു പോയ മാധ്യമ പ്രവർത്തകയാണ്. മാധ്യമപ്രവർത്തകക്കൊപ്പം നിലകൊള്ളുകയും ഇത്തരത്തിലുള്ള പ്രവർത്തനങ്ങളും പ്രതികരണങ്ങളും പ്രതിഷേധിക്കപെടുകയും ചെയ്യണമെന്ന് വീണാ ജോർജ് പറഞ്ഞു.