< Back
Kerala
രഞ്ജിതയുടെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച് മന്ത്രി വീണാ ജോർജ്; പൊട്ടിക്കരഞ്ഞ് അമ്മയും മക്കളും
Kerala

രഞ്ജിതയുടെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച് മന്ത്രി വീണാ ജോർജ്; പൊട്ടിക്കരഞ്ഞ് അമ്മയും മക്കളും

Web Desk
|
13 Jun 2025 12:39 PM IST

സർക്കാർ കുടുംബത്തിനൊപ്പം ഉണ്ടാകുമെന്നും' മന്ത്രി വീണാ ജോർജ് വ്യക്തമാക്കി

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിതയുടെ കുടുംബത്തെ സന്ദർശിച്ച് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. 'വേദനാജനകമായ സംഭവമാണ്, കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു, സർക്കാർ കുടുംബത്തിനൊപ്പം ഉണ്ടാകുമെന്നും' മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. കുഞ്ഞുങ്ങളെ രണ്ടുപേരെയും അമ്മയെ എല്പിച്ചാണ് രഞ്ജിത പോയത്. അമ്മ കാൻസർ ബാധിതയാണെന്ന് മന്ത്രി പറഞ്ഞു. 'നിയമപപരമായി ചെയ്യേണ്ടത് എല്ലാം ചെയ്യും.സംസ്ഥാന സർക്കാർ എയർ ഇന്ത്യയായും ഗുജറാത്ത്‌ സർക്കാരുമായും ആശയവിനിമയം നടത്തിയിട്ടുണ്ടെന്ന്' മന്ത്രി പറഞ്ഞു.

'പത്തനംതിട്ട ജില്ലാ കളക്ടറും ഗുജറാത്ത് സ്പെഷ്യൽ ഓഫീസറുമായി ചർച്ച നടത്തുന്നുണ്ട്. രഞ്ജിതയുടെ സഹോദരൻ ഇന്ന് വൈകിട്ട് അഹമ്മദാബാദിലേക്ക് പോകും, ഡിഎൻഎ സാമ്പിൾ ശേഖരിക്കാൻ എല്ലാ ക്രമീകരണങ്ങളും ചെയ്യും. സാമ്പിൾ സ്ഥിരീകരണം ഉണ്ടായാൽ ഉടൻ തന്നെ മൃതദേഹങ്ങൾ വിട്ടുനൽകും'. ഡിഎൻഎ പരിശോധന ഫലം ലഭിക്കാൻ 72 മണിക്കൂർ സമയമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.



Similar Posts