< Back
Kerala

Kerala
ശബരിമലയിൽ എല്ലാ ഭക്തർക്കും ദർശനം ഉറപ്പാക്കും: മന്ത്രി വി.എൻ വാസവൻ
|13 Oct 2024 12:28 PM IST
‘ബോധപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ വന്നാൽ നേരിടും’
കോട്ടയം: ശബരിമലയിൽ വരുന്ന എല്ലാ ഭക്തർക്കും ദർശനം ഉറപ്പാക്കുമെന്ന് ദേവസ്വം മന്ത്രി വി.എൻ വാസവൻ. വെർച്വൽ ക്യൂ 80,000ത്തിൽ നിജപ്പെടുത്തിയത് ഒരുതരത്തിലുള്ള പ്രയാസവും ഉണ്ടാവാതിരിക്കാനാണ്.
സർക്കാർ ഒരുതരത്തിലുമുള്ള പ്രകോപനത്തിനുമില്ല. ബോധപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ആരെങ്കിലും വന്നാൽ നേരിടും.
ഭക്തജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്. വ്രതമെടുത്ത് മാലയിട്ട് വരുന്ന ഒരു ഭക്തനും ദർശനം നിഷേധിക്കില്ലെന്നും മന്ത്രി പറഞ്ഞു.