< Back
Kerala

Kerala
നാശനഷ്ടം അടിയന്തരമായി കണക്കാക്കാൻ നടപടി സ്വീകരിച്ചുവെന്ന് മന്ത്രി വി.എൻ വാസവൻ
|17 Oct 2021 4:08 PM IST
മണിമലയിൽ ഒരാൾക്കു പോലും ജീവഹാനിയില്ലെന്നും രാത്രി തന്നെ ഒറ്റപ്പെട്ടുപോയവരെ രക്ഷിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു
നാശനഷ്ടം അടിയന്തരമായി കണക്കാക്കാൻ നടപടി സ്വീകരിച്ചുവെന്നും റിപ്പോർട്ട് മന്ത്രിസഭ ഉടൻ പരിഗണിക്കുമെന്നും മന്ത്രി വി.എൻ വാസവൻ. കോട്ടയം ജില്ലയിൽ അപകടം ഉണ്ടായ ഇടങ്ങളിൽ തെരച്ചിൽ നിർത്തിയിട്ടില്ല. മറ്റു ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. മണിമലയിൽ ഒരാൾക്കു പോലും ജീവഹാനിയില്ലെന്നും രാത്രി തന്നെ ഒറ്റപ്പെട്ടുപോയവരെ രക്ഷിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.