< Back
Kerala
ചടങ്ങുകൾ പൂർത്തിയാക്കണമെങ്കിൽ സദ്യ കഴിക്കണമെന്ന് പറഞ്ഞു; ആറൻമുള വള്ളസദ്യ വിവാദത്തിൽ ആചാര ലംഘനം നടത്തിയിട്ടില്ലെന്ന് മന്ത്രി വി.എൻ വാസവൻ

Photo| MediaOne

Kerala

'ചടങ്ങുകൾ പൂർത്തിയാക്കണമെങ്കിൽ സദ്യ കഴിക്കണമെന്ന് പറഞ്ഞു'; ആറൻമുള വള്ളസദ്യ വിവാദത്തിൽ ആചാര ലംഘനം നടത്തിയിട്ടില്ലെന്ന് മന്ത്രി വി.എൻ വാസവൻ

Web Desk
|
15 Oct 2025 4:16 PM IST

'31 ദിവസത്തിന് ശേഷം കത്ത് പുറത്ത് വന്നത് ആസൂത്രിതമാണ്'

തിരുവനന്തപുരം: ആറൻമുള വള്ളസദ്യ വിവാദത്തിൽ ആചാര ലംഘനം നടത്തിയിട്ടില്ലെന്ന് മന്ത്രി വിഭഎൻ വാസവൻ. 31 ദിവസത്തിന് ശേഷം കത്ത് പുറത്ത് വന്നത് ആസൂത്രിതമാണെന്ന് വി.എൻ വാസവൻ പറഞ്ഞു

ചടങ്ങുകൾ പൂർത്തിയാക്കണമെങ്കിൽ സദ്യ കഴിക്കണം എന്ന് പറഞ്ഞു. പള്ളിയോട സംഘമാണ് കൊണ്ടുപോയത്. മന്ത്രി പി. പ്രസാദും ഒപ്പമുണ്ടായിരുന്നു. സന്തോഷത്തോടെയാണ് പിരിഞ്ഞത്. ഒരു ആചാര ലംഘനവും നടത്തിയിട്ടില്ലെന്നും വാസവൻ കൂട്ടിച്ചേർത്തു.

ദേവനു നേദിക്കും മുൻപ് മന്ത്രി വി.എൻ വാസവന് സദ്യ വിളമ്പിയത് ആചാരലംഘനമാണെന്നായിരുന്നു ക്ഷേത്രം തന്ത്രിയുടെ ആരോപണം. ആചാരലംഘനം നടന്നെന്ന് ദേവസ്വം ബോർഡിന് തന്ത്രിയുടെ കത്ത് ലഭിക്കുകയും മന്ത്രിക്ക് ഭക്ഷണം നൽകിയതിന് പരിഹാരക്രിയ ചെയ്യണമെന്നും തന്ത്രി നിർദേശിച്ചിരുന്നു.

ശബരിമല സ്വർണപ്പാളി വിവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് വൈകുന്നു എന്ന ആരോപണത്തിൽ മന്ത്രി പ്രതികരിച്ചു. കോടതിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. അതിൽ ഇത്തരം ആരോപണങ്ങൾ ഇരിക്കുന്നത് കോടതിയെ അവഹേളിക്കുന്നതിന് തുല്യമാണ്. ഈ കാലഘട്ടത്തിൽ മറ്റൊന്നും പറയാൻ ഇല്ലാത്തതുകൊണ്ടാണ് ആരോപണമുന്നയിക്കുന്നതെന്നും വാസവൻ വ്യക്തമാക്കി.

Similar Posts