< Back
Kerala

മന്ത്രി വി.എന്‍ വാസവന്‍, പഴയിടം മോഹനന്‍ നമ്പൂതിരി
Kerala
പഴയിടത്തെ വീട്ടില്‍ സന്ദര്‍ശിച്ച് മന്ത്രി വി.എന്‍ വാസവന്‍
|12 Jan 2023 2:29 PM IST
മനുഷ്യ നൻമയും ധാർമികതയും ഉയർത്തിപ്പിടിക്കുന്നയാളാണ് പഴയിടമെന്ന് അദ്ദേഹം പറഞ്ഞു
കോട്ടയം: പഴയിടം മോഹനൻ നമ്പൂതിരിയെ സന്ദർശിച്ച് മന്ത്രി വി.എൻ വാസവൻ. പഴയിടത്തിന്റെ വീട്ടിലെത്തിയാണ് മന്ത്രി സന്ദർശിച്ചത്. മനുഷ്യ നൻമയും ധാർമികതയും ഉയർത്തിപ്പിടിക്കുന്നയാളാണ് പഴയിടമെന്ന് അദ്ദേഹം പറഞ്ഞു.
സർക്കാർ അദ്ദേഹത്തിന് ഒപ്പമുണ്ട്. പഴയിടത്തിന് നല്ല മനസാണ്. കോവിഡ് കാലത്ത് ഇത് ജനങ്ങൾ കണ്ടതാണ്. പഴയിടത്തെ മാറ്റി നിർത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം ഗൃഹസന്ദർശനത്തിന്റെ ഭാഗമായാണ് വാസവൻ പഴയിടത്തിന്റെ കോട്ടത്തെ വീട്ടിലെത്തിയത്.