< Back
Kerala
മന്ത്രി വി.എന്‍ വാസവന്‍ മരിച്ച ബിന്ദുവിന്റെ വീട്ടിലെത്തി; മകളുടെ ചികിത്സാചെലവ് സര്‍ക്കാര്‍ വഹിക്കും
Kerala

മന്ത്രി വി.എന്‍ വാസവന്‍ മരിച്ച ബിന്ദുവിന്റെ വീട്ടിലെത്തി; മകളുടെ ചികിത്സാചെലവ് സര്‍ക്കാര്‍ വഹിക്കും

Web Desk
|
4 July 2025 6:43 PM IST

മകന് താല്‍കാലിക ജോലി നല്‍കുമെന്നും മന്ത്രി ഉറപ്പുനല്‍കി

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ച് മന്ത്രി വി.എന്‍ വാസവന്‍. ബിന്ദുവിന്റെ മകളുടെ ചികിത്സ സര്‍ക്കാര്‍ വഹിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്‌കാരച്ചെലവുകള്‍ക്ക് 50000 രൂപ മെഡിക്കല്‍ കോളജ് എച്ച്ഡിസി ഫണ്ടില്‍ നിന്ന് മന്ത്രി കുടുംബത്തിന് കൈമാറി. മകന് താല്‍ക്കാലിക ജോലി നല്‍കും. കുടുംബത്തോടൊപ്പം സര്‍ക്കാരുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കുടുംബാഗങ്ങളെ നേരില്‍ കണ്ട് മന്ത്രി ആശ്വസിപ്പിച്ചു. സര്‍ക്കാരിന്റെ പൂര്‍ണപിന്തുണയും സഹായവും കുടുംബത്തിന് ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പുനല്‍കി. മന്ത്രിക്കൊപ്പം കളക്ടറും മെഡിക്കല്‍ കോളജ് സൂപ്രണ്ടും ബിന്ദുവിന്റെ വീട്ടിലെത്തിയിരുന്നു. ആരോഗ്യമേഖലയ്ക്കും മന്ത്രിമാര്‍ക്കുമെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് മന്ത്രി വീട്ടില്‍ നേരിട്ടെത്തി സന്ദര്‍ശിച്ചത്.

Similar Posts