< Back
Kerala

Kerala
ആശാസമരം: 'സർക്കാരിന് ചെയ്യാവുന്നതിന്റെ പരമാവധി ചെയ്തു, കൂടുതൽ വിട്ടുവീഴ്ചക്കില്ല'; മന്ത്രി വി.ശിവൻകുട്ടി
|8 April 2025 12:15 PM IST
ഇനി ധാരണയിൽ എത്തിയതിന് ശേഷം മാത്രമായിരിക്കും കൂടിക്കാഴ്ചയെന്നും മന്ത്രി
തിരുവനന്തപുരം:ആശമാരുടെ സമരത്തിൽ കൂടുതൽ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്ന് തൊഴിൽ മന്ത്രി വി.ശിവൻകുട്ടി.ഒരു സർക്കാരിന് ചെയ്യാവുന്നതിന്റെ പരമാവധി വിട്ടുവീഴ്ച ചെയ്തിട്ടുണ്ട്.ആശമാരുടെ നിവേദനം കൈപ്പറ്റിയെന്നും, ഇനി ധാരണയിൽ എത്തിയതിന് ശേഷം മാത്രമായിരിക്കും കൂടിക്കാഴ്ചയെന്നും മന്ത്രി പറഞ്ഞു.
അതേസമയം,സെക്രട്ടറിയേറ്റിന് മുന്നിലെ സമരം 58ാം ദിവസത്തിലേക്ക് കടന്നു. ആശമാരുടെ പ്രശ്നം പരിഹരിക്കാൻ സമിതി രൂപീകരിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ് ആരോഗ്യവകുപ്പ്. സമരക്കാരുമായി തുടർ ചർച്ചകൾ നടത്തുന്നതിനെക്കുറിച്ച് ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമായ മറുപടി നൽകിയിട്ടില്ല.