< Back
Kerala
ആർ ബിന്ദു
Kerala

മന്ത്രിക്ക് ഉദ്ഘാടനം ചെയ്യാൻ പദ്ധതികൾ വേണം; സർക്കുലറുമായി സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ്

Web Desk
|
26 Sept 2023 1:15 PM IST

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവിന് ഉദ്ഘാടനം ചെയ്യാനുള്ള പദ്ധതികൾ അറിയിക്കണമെന്നാണ് സർക്കുലറിൽ പറയുന്നത്

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് ഉദ്ഘാടനം ചെയ്യാനുള്ള പദ്ധതികൾ അറിയിക്കണമെന്ന് സർക്കുലർ. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങൾക്കാണ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് സർക്കുലർ അയച്ചത്. സർക്കുലറിന്റെ പകർപ്പ് മീഡിയ വണിന് ലഭിച്ചു. സാങ്കേതിക വിദ്യാഭ്യാസ സീനിയർ ജോയിന്റ് ഡയറക്ടറാണ് സർക്കുലർ പുറപ്പെടുവിച്ചത്.

അടുത്ത രണ്ടു മാസത്തിനുള്ളിൽ ഉന്നത വിദ്യഭ്യാസ് മന്ത്രി ആർ ബിന്ദുവിന് ഉദ്ഘാടനം നടത്താൻ പറ്റുന്ന രീതിയിൽ പുർത്തിയായ നിർമാണ പ്രവർത്തനങ്ങൾ, പദ്ധതികൾ ഇവയൊക്കെ ഉണെങ്കിൽ ഇതു സംബന്ധിച്ചിട്ടുള്ള വിവരങ്ങൾ അടിയന്തിരമായി സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ട്‌റേറ്റിൽ ലഭ്യമാക്കണമെന്നാണ് സർക്കുലറിൽ പറയുന്നത്. വിവരങ്ങൾ ലഭ്യമാക്കുന്നതിൽ കാലതാമസം വരുത്തരുതെന്നും സർക്കുലറിൽ പറയുന്നുണ്ട്.

വരുന്ന രണ്ടു മാസത്തിനുള്ളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളിലേക്കിറങ്ങിച്ചെന്ന് അവർ പറയുന്നത് കേട്ട് അവർക്ക് മറുപടി നൽകുന്ന പരിപാടി നടക്കാനിരിക്കുകയാണ്. അത് കൊണ്ട് തന്നെ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിൽ നടപ്പിൽ വരുത്തിയ പദ്ധതികളും നിർമാണ പ്രവർത്തനങ്ങളുമൊക്കെ ജനങ്ങളെ ഉന്നത വിദ്യഭ്യാസ മന്ത്രിക്ക് അറിയിക്കേണ്ടി വരും. ഈ പശ്ചാത്തലത്തിൽ കൂടിയാണ് സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്.

Similar Posts