< Back
Kerala

Photo|MediaOne News
Kerala
കൊല്ലത്ത് കെഎസ്ആർടിസി ബസ് തടഞ്ഞ് മന്ത്രിയുടെ മിന്നൽ പരിശോധന
|1 Oct 2025 3:08 PM IST
പ്ലാസ്റ്റിക് കുപ്പികൾ കൂട്ടിയിട്ടിരിക്കുന്നത് കണ്ട മന്ത്രി കെ.ബി ഗണേഷ് കുമാർ ബസിനെ പിന്തുടരുകയായിരുന്നു
കൊല്ലം: കൊല്ലം ആയൂരിൽ കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ മിന്നൽ പരിശോധന. കെഎസ്ആർടിസി ബസിൽ പ്ലാസ്റ്റിക് കുപ്പികൾ കൂട്ടിയിട്ടിരിക്കുന്നത് കണ്ട മന്ത്രി ബസിന്റെ പിന്നാലെ എത്തി തടഞ്ഞ് നിർത്തുകയായിരുന്നു.
പ്ലാസ്റ്റിക് കുപ്പികൾ നീക്കം ചെയ്യാത്തതിന് മന്ത്രി ജീവനക്കാരെ ശകാരിച്ചു. കോട്ടയത്തു നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന പൊൻകുന്നം ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസാണ് മന്ത്രി തടഞ്ഞത്.