< Back
Kerala

Kerala
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വെട്ടിക്കുറയ്ക്കില്ല: കെ.എന്‍ ബാലഗോപാല്‍ - MEDIAONE IMPACT
|3 Feb 2025 4:04 PM IST
'പദ്ധതി വിഹിതത്തിലെ വെട്ടിക്കുറയ്ക്കൽ സ്കോളർഷിപ്പുകൾക്ക് ബാധകമല്ല'
തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വെട്ടിക്കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. പദ്ധതി വിഹിതത്തിലെ വെട്ടിക്കുറയ്ക്കല്‍ സ്‌കോളര്‍ഷിപ്പുകള്‍ക്ക് ബാധകമല്ലെന്നും ഇക്കാര്യത്തില്‍ പ്രത്യേക ഉത്തരവിറക്കുമെന്നും ധനമന്ത്രി മീഡിയവണിനോട് പറഞ്ഞു.
ഒൻപത് ന്യൂനപക്ഷ സ്കോളർഷിപ്പുകളുടെ ഫണ്ട് 50 ശതമാനം വെട്ടിക്കുറച്ച വാർത്ത മീഡിയവൺ ആണ് പുറത്തുവിട്ടത്. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ്, സിവിൽ സർവീസ് ഫീ റീ ഇംബേഴ്സ്മെന്‍റ്, വിദേശ സ്കോളർഷിപ്പ്, ഐഐടി/ഐഐഎം സ്കോളർഷിപ്പ് , സിഎ/ ഐസിഡബ്യൂഎ/ സിഎസ് സ്കോളർഷിപ്പ്, യുജിസി നെറ്റ്, ഐടിസി ഫീസ് റീ ഇംബേഴ്സ്‌മെന്‍റ്, മദർ തെരേസ സ്കോളർഷിപ്പ്, എപിജെ അബ്ദുൽകലാം സ്കോളർഷിപ്പ് എന്നിങ്ങനെ ഒമ്പത് സ്കോളർഷിപ്പ് പദ്ധതികളിലെ ഫണ്ടാണ് പകുതിയായി കുറച്ചത്.