< Back
Kerala

Kerala
ന്യൂനപക്ഷ ക്ഷേമപദ്ധതി; വിദഗ്ധ സമിതി വേണ്ടെന്ന് ലീഗ്
|5 Jun 2021 12:36 PM IST
സമിതിയെ തീരുമാനിച്ചത് സർവകക്ഷി യോഗ ത്തിലല്ലെന്ന് കെ.പി.എ മജീദ് പറഞ്ഞു
ന്യൂനപക്ഷ ക്ഷേമപദ്ധതി നടപ്പാക്കുന്നതില്‍ നിയമ പരിശോധനയും വിദഗ്ധ പഠനവും നടത്താന്‍ സമിതിയുടെ ആവശ്യമില്ലെന്ന് മുസ്‍ലി ലീഗ്. സമിതിയെ തീരുമാനിച്ചത് സർവകക്ഷി യോഗ ത്തിലല്ലെന്ന് കെ.പി.എ മജീദ് പറഞ്ഞു. സർക്കാർ തീരുമാനിച്ചതിനു ശേഷം സർവകക്ഷി യോഗ തീരുമാനമെന്ന് പറയുകയാണ്. സച്ചാർ കമ്മിറ്റിയുടെ നിർദേശം നടപ്പിലാക്കുകയാണ് വേണ്ടതെന്നും മജീദ് വ്യക്തമാക്കി.
ഗവൺമെന്‍റിന് നയപരമായ തീരുമാനം എടുക്കാവുന്നതേ ഉള്ളൂ. വിദഗ്ധ സമിതിയെ നിശ്ചയിച്ചത് തീരുമാനം നീട്ടികൊണ്ട് പോകാൻ മുസ്‍ലിം ലീഗ് നിലപാട് സർവകക്ഷി യോഗത്തിലും അറിയിച്ചിരുന്നുവെന്നും മജീദ് പറഞ്ഞു.