< Back
Kerala

Kerala
പെയ്‌തൊഴിയാതെ ദുരിതം; സംസ്ഥാനത്തുടനീളം ജാഗ്രതാ മുന്നറിയിപ്പ്
|27 Jun 2024 4:12 PM IST
മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത തുടരണമെന്നും നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. ശക്തമായ മഴയെ തുടർന്ന് കണ്ണൂർ കാസർഗോഡ് വയനാട് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ് നൽകി. മഴ താരതമ്യേന കുറവുള്ള ബാക്കി ഒമ്പത് ജില്ലകളിൽ യെല്ലോ അലെർട്ടും നൽകി.
മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത തുടരണമെന്ന് നിർദേശമുണ്ട്. കാസർകോട് മൂന്നാം കടവിൽ മണ്ണിടിച്ചിലിൽ വ്യാപക കൃഷിനാശമുണ്ടായി. ചാവക്കാടും ചെല്ലാനം ചെറിയകടവിലും കടലേറ്റം രൂക്ഷമായി തുടരുന്നു. കൊച്ചി എടവനക്കാടെ ജനകീയ സമര സമിതിയുടെ പ്രതിഷേധം തുടരുകയാണ്.