< Back
Kerala

Kerala
മുൻ മിസ് കേരളയും റണ്ണറപ്പും വാഹനാപകടത്തിൽ മരിച്ചു
|1 Nov 2021 7:50 AM IST
ഇന്ന് പുലർച്ചെ എറണാകുളം ബൈപ്പൈസ് റോഡിലാണ് അപകടം
കൊച്ചിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവതികൾക്ക് ദാരുണാന്ത്യം. 2019ലെ മിസ് കേരള അൻസി കബീർ, റണ്ണർ അപ്പ് അഞ്ജന ഷാജൻ എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ എറണാകുളം ബൈപ്പൈസ് റോഡിലാണ് അപകടം. സംഭവ സ്ഥലത്ത് വച്ചു തന്നെ ഇരുവരും മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ടു പേരിൽ ഒരാളുടെ അവസ്ഥ ഗുരുതരമാണ്.
ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. ബൈക്കുമായി കൂട്ടിയിടിക്കാതിരിക്കാന്‍ കാര്‍ വെട്ടിക്കുകയായിരുന്നു. സമീപത്തെ മരത്തിലേക്ക് ബ്രേക്ക് കിട്ടാതെ കാര്‍ ഇടിച്ചു. കാര്‍ പൂര്‍ണമായി തകര്‍ന്ന നിലയിലാണ്.
തിരുവനന്തപുരം സ്വദേശിനിയാണ് ആന്‍സി കബീര്‍. തൃശൂര്‍ സ്വദേശിനിയാണ് അഞ്ജന ഷാജന്‍. ഇവരുടെ കൂടെയുണ്ടായിരുന്ന രണ്ടു പേര്‍ എറണാകുളം മെഡിക്കല്‍ സെന്‍ററില്‍ ചികിത്സയിലാണ്. മരിച്ച രണ്ടുപേരുടെയും മൃതദേഹവും ഈ ആശുപത്രിയിലേക്കു മാറ്റി.