< Back
Kerala
aluva girl missing case

പിടിയിലായ പ്രതികൾ പൊലീസിനൊപ്പം

Kerala

ആലുവയിൽ നിന്ന് കാണാതായ 12കാരിയെ കണ്ടെത്തി

Web Desk
|
26 May 2024 11:01 PM IST

പെൺകുട്ടി രണ്ട് യുവാക്കളോടൊപ്പം പോകുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു

കൊച്ചി: ആലുവയിൽ നിന്ന് ഞായറാഴ്ച വൈകീട്ട് നാലരയോടെ കാണാതായ 12കാരിയെ കണ്ടെത്തി. അങ്കമാലി റെയിൽവെ ലൈനിന് സമീപം അങ്ങാടിക്കടവ് ഭാഗത്ത് അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് നിന്നാണ് കണ്ടെത്തിയത്. ബംഗാൾ സ്വദേശിയായ സുഹൃത്തിനോടൊപ്പമായിരുന്നു പെൺകുട്ടി.

മുർഷിദാബാദിൽ നിന്നെത്തിയ യുവാവിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സ്ഥലം കണ്ടെത്തിയത്. ബംഗാളിൽ നിന്ന് ഈയിടെ മാതാപിതാക്കളോടൊപ്പമെത്തിയ പെൺകുട്ടിയെ ആലുവ എടയപ്പുറം ഭാഗത്ത് നിന്നാണ് വൈകിട്ടോടെ കാണാതായത്. പെൺകുട്ടി രണ്ട് യുവാക്കളോടൊപ്പം പോകുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു.

ഏതാനും മാസങ്ങൾക്ക് മുമ്പ് ബാലികയെ വീട്ടിൽ നിന്ന് തട്ടികൊണ്ടുപോയി പീഡിപ്പിച്ച സ്ഥലത്തിനോടടുത്താണ് സംഭവം നടന്നത്. പൊലീസിൻ്റെ സമയോചിതമായ ഇടപെടലാണ് പ്രതികൾ ഉടൻ പിടിയിലാവാൻ കാരണം.

Related Tags :
Similar Posts