< Back
Kerala
മലാപ്പറമ്പ് സൈനിക സ്കൂളിൽ നിന്ന് കാണാതായ 13കാരനെ കണ്ടെത്തി
Kerala

മലാപ്പറമ്പ് സൈനിക സ്കൂളിൽ നിന്ന് കാണാതായ 13കാരനെ കണ്ടെത്തി

Web Desk
|
31 March 2025 11:09 PM IST

പൂ‌നെ റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നാണ് ബിഹാർ സ്വദേശിയായ കുട്ടിയെ കണ്ടെത്തിയത്

കോഴിക്കോട്: മലാപ്പറമ്പ് സൈനിക സ്കൂളിൽ നിന്ന് കാണാതായ 13കാരനെ കണ്ടെത്തി. പൂ‌നെ റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നാണ് ബിഹാർ സ്വദേശിയായ കുട്ടിയെ കണ്ടെത്തിയത്. കോഴിക്കോട് നടക്കാവ് പൊലീസ് തന്നെയാണ് കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ കുട്ടിയെ കോഴിക്കോടേക്ക് എത്തിക്കും.

ഈ മാസം 24നാണ് കുട്ടിയെ സ്കൂൾ ഹോസ്റ്റലിൽ നിന്ന് കാണാതായത്. ഹോസ്റ്റലിൻ്റ പിൻഭാഗത്തു കൂടെ പുറത്തേക്ക് കടക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് ആദ്യം അന്വേഷണം നടത്തിയത്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ കയറുന്ന ദൃശ്യങ്ങളാണ് ആദ്യം ലഭിച്ചത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്താനായത്.

Related Tags :
Similar Posts