< Back
Kerala
തിരുവനന്തപുരത്ത്  നിന്ന് കാണാതായ 14കാരിയെ കണ്ടെത്തി
Kerala

തിരുവനന്തപുരത്ത് നിന്ന് കാണാതായ 14കാരിയെ കണ്ടെത്തി

Web Desk
|
12 Jan 2026 1:20 PM IST

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുട്ടിയെ കാണാതായത്

തിരുവനന്തപുരം: കരുമത്ത് നിന്ന് കാണാതായ 14കാരിയെ കണ്ടെത്തി.ഹൈദരാബാദിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുട്ടിയെ കാണാതായത്.

കുട്ടി തമ്പാനൂർ റെയിൽവെ സ്റ്റേഷനിൽ എത്തിയതും പരശുറാം എക്‌സ്പ്രസിൽ കയറിപ്പോകുന്നതുമായ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ ഹൈദരാബാദില്‍ നിന്ന് കണ്ടെത്തിയത്.

കുട്ടി നിലവില്‍ ഹൈദരാബാദ് പൊലീസിന്‍റെ കസ്റ്റഡിയിലാണ്. കുട്ടിയെ വെള്ളിയാഴ്ചയാണ് കാണാതായത്.കരമന പൊലീസും കുട്ടിയുടെ ബന്ധുക്കളും ഹൈദരാബാദിലേക്ക് പുറപ്പെട്ടിട്ടുണ്ട്.


Similar Posts