< Back
Kerala

Kerala
കഴക്കൂട്ടത്തുനിന്ന് കാണാതായ അസം ബാലികയെ തിരുവനന്തപുരത്തെത്തിച്ചു
|25 Aug 2024 11:07 PM IST
കഴക്കൂട്ടത്തുനിന്ന് കാണാതായി 37 മണിക്കൂറിന് ശേഷമാണ് പെൺകുട്ടിയെ വിശാഖപട്ടണത്തുനിന്ന് കണ്ടെത്തിയത്.
തിരുവനന്തപുരം: കഴക്കൂട്ടത്തുനിന്ന് കാണാതായ 13കാരി അസം ബാലികയെ പൊലീസ് തിരുവനന്തപുരത്തെത്തിച്ചു. വിശാഖപട്ടണത്തുനിന്ന് കേരള എക്‌സ്പ്രസിലാണ് തിരുവനന്തപുരത്തെത്തിച്ചത്.
തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തിച്ച പെൺകുട്ടിയെ സി.ഡബ്‌ളിയു.സി ഏറ്റെടുത്തു. പൂജപ്പുരയിലെ ഷെൽട്ടർ ഹോമിലേക്കാണ് കുട്ടിയെ കൊണ്ടുപോയത്. തിങ്കളാഴ്ച പ്രത്യേക സിറ്റിങ് നടത്തിയ ശേഷം കുട്ടിയെ ആർക്ക് കൈമാറാണമെന്നത് തീരുമാനിക്കും. കുട്ടിയുടെ മാതാപിതാക്കളുമായും സംസാരിക്കും. അസമിലേക്ക് പോകണമെന്നാണ് കുട്ടി പറയുന്നത്. അതിന്റെ കാരണവും അന്വേഷിക്കും.
കഴക്കൂട്ടത്തുനിന്ന് കാണാതായി 37 മണിക്കൂറിന് ശേഷമാണ് പെൺകുട്ടിയെ വിശാഖപട്ടണത്തുനിന്ന് കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് കുട്ടിയെ കാണാതായത്. മലയാളി സമാജം അംഗങ്ങളാണ് താംബരം എക്‌സ്പ്രസിലെ ബർത്തിൽ ഒറ്റക്ക് കിടക്കുകയായിരുന്ന കുട്ടിയെ തിരിച്ചറിഞ്ഞത്.